Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നാം മുന്നണിക്ക്​...

മൂന്നാം മുന്നണിക്ക്​ മമത നേതൃത്വം നൽകണമെന്ന്​ രാം ജത്​മലാനി

text_fields
bookmark_border
മൂന്നാം മുന്നണിക്ക്​ മമത നേതൃത്വം നൽകണമെന്ന്​ രാം ജത്​മലാനി
cancel

ഇന്ദോർ: അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പുറത്താക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപവത്​കരിക്കണമെന്ന്​ മുതിർന്ന അഭിഭാഷകൻ രാം ജത്​മലാനി ആവശ്യപ്പെട്ടു. കോൺഗ്രസിനും ബി.ജെ.പിക്കും വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ച ക​ള്ളപ്പണം കണ്ടെടുക്കാൻ താൽപര്യമില്ല. അവർ സംയുക്തമായി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അതുകൊണ്ട്​, സത്യസന്ധരായ നേതാക്കളുള്ള മൂന്നാം മുന്നണി വേണം. ഇതിന്​ മമത ബാനർജി നേതൃത്വം നൽകണം. അവർക്ക്​ പ്രധാനമന്ത്രിയാകാനുള്ള ശേഷിയുണ്ട്​. കള്ളപ്പണ വിഷയത്തിൽ ജത്​മലാനി ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയെയും എൻ.ഡി.എ സർക്കാറിനെയും വിമർശിച്ചു. എൻ.ഡി.എക്ക്​ അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്ന്​ അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeeram jathmalanimalayalam news
News Summary - Mamatha third Alliance ramjath malani-India News
Next Story