അലീഗഢിൽ രണ്ടു വയസുകാരിയെ കൊന്നയാൾ മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി
text_fieldsഅലീഗഢ്: ഉത്തർപ്രദേശിലെ അലീഗഢിൽ രണ്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സ്വന്തം മകളെ ബലാത്സംഗം ചെയ ്ത കേസിൽ അറസ്റ്റിലായ വ്യക്തിയെന്ന് പൊലീസ്. 2014ൽ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ ബന്ധുവിെൻറ പരാതി യിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
പ്രതിക്കെതിരെ പ്ര ായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതുൾപ്പെടെ നാലു കേസുകളുണ്ട്. തട്ടികൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റകൃത്യങ്ങളിലും ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
സുഹൃത്തിെൻറ സഹായത്തോടെയാണ് ഇയാൾ അലിഗഢിലെ രണ്ടു വയസുകാരിയെ തട്ടികൊണ്ടുപോയത്. കുട്ടിയെ അതിക്രൂരമായി കൊലെപ്പടുത്തി മൃതദേഹം അംഗഭംഗപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളുകയായിരുന്നു. കുട്ടിയുടെ പിതാവ് തങ്ങളിൽനിന്ന് കടം വാങ്ങിയ 12,000 രൂപ തിരികെ നൽകാത്തതിനെ തുടർന്നാണ് പ്രതി ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് പൊലീസ് റിപ്പോർട്ട്.
പൈശാചിക കൃത്യത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസിെൻറ ഭാഗത്തുനിന്നുള്ള കടുത്ത അലംഭാവവും വിവാദമായി. ഹീനമായ ക്രൂരകൃത്യത്തിൽ തക്കസമയത്ത് നടപടിയെടുക്കാതിരുന്നതിന് സ്റ്റേഷൻ ഓഫിസറടക്കം അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കുട്ടിയെ കാണാതായി ഒരു ദിവസത്തിനുശേഷം മേയ് 31നാണ് താപ്പാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കാണാതായ കുഞ്ഞിനെ കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്ത ശേഷവും ഒരു നടപടിയും െപാലീസിെൻറ ഭാഗത്തുനിന്നുണ്ടായില്ല. തുടർന്നാണ് ജൂൺ രണ്ടിന് വീടിനടുത്തുതന്നെയുള്ള ചവറ്റുകൂനയിൽനിന്ന് അംഗഭംഗം വരുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരെന്ന് സംശയിക്കുന്ന രണ്ടുപേരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.