പണം വാഗ്ദാനം നൽകി ബലാത്സംഗം; 19ലധികം കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഹൈദരാബാദ്: നിരവധി ബലാത്സംഗ കേസുകളിലും മോഷണ കേസുകളിലും പ്രതിയായ ഹുസൈൻ ഖാൻ അറസ്റ്റിൽ. ഹയാത്ത് നഗറിൽ നിന്നും രചകൊണ്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 19ലധികം ബലാത്സംഗ കേസുകളിൽ പ്രതിയായ ഇയാളിൽ നിന്ന് ഒമ്പത് ഗ്രാം സ്വർണാഭരണങ്ങളും 45,000 രൂപയുംസ്കൂട്ടറും മൊബൈൽ ഫോണും കണ്ടെടുത്തു.
2020 ഒക്ടോബർ, 2021 മേയ് മാസങ്ങളിൽ നടന്ന ബലാത്സംഗ കേസുകളിൽ ഹുസൈൻ ഖാൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ, 2020-21 കാലയളവിൽ ഹൈദരാബാദ് നഗരത്തിൽ 17ഒാളം ബലാത്സംഗങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
പണം വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിക്കുകയാണ് പ്രതി ചെയ്തിരുന്നത്. 2016ൽ ഗോപാലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹുസൈനെ ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നു.
പണം വാഗ്ദാനം നൽകി വശത്താക്കി യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് സ്കൂട്ടറിൽ കൊണ്ടു പോകുന്ന പ്രതി അവിടെവെച്ച് ഇരയിൽ നിന്ന് സ്വർണാഭരണങ്ങൾ ഊരിവാങ്ങും. പരിസരവാസികൾ കണ്ടെന്ന് മനസിലാക്കിയാൽ ഇരയെ സ്കൂട്ടർ ഷെട്ടിലേക്ക് മാറ്റും. തുടർന്ന് പണവും സ്വർണാഭരണങ്ങളും സുരക്ഷിതമായി ഒളിപ്പിക്കും. ശേഷം ഇരയെ പീഡിപ്പിച്ച ശേഷം സ്കൂട്ടറിൽ മടങ്ങുകയാണ് ചെയ്യുകയെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.