Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർതൃമതിയുമായി അവിഹിത...

ഭർതൃമതിയുമായി അവിഹിത ബന്ധം; യുവാവിനെ തീ കനലിലൂടെ കൈകുത്തി നടത്തിച്ച് ‘അഗ്നി പരീക്ഷ’

text_fields
bookmark_border
ഭർതൃമതിയുമായി അവിഹിത ബന്ധം; യുവാവിനെ തീ കനലിലൂടെ കൈകുത്തി നടത്തിച്ച് ‘അഗ്നി പരീക്ഷ’
cancel

ഭർതൃമതിയായ യുവതിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവാവിന് അഗ്നി പരീക്ഷ വിധിച്ചു. തെലങ്കാന മുലുഗ് ജില്ലയിലാണ് സംഭവം. ഗംഗാധർ എന്ന യുവാവാണ് ശിക്ഷക്ക് വിധേയനായത്. നിരപാധിത്വം തെളിയിക്കാൻ തീക്കനലിൽ കൂടി നടക്കാൻ ആവശ്യപ്പെടുകയായിരുന്നു. തീക്കനലിലൂടെ കൈ കുത്തി നടക്കണം എന്നായിരുന്നു നിബന്ധന.

കൈ പൊള്ളിയിട്ടുണ്ടെങ്കിൽ ഗംഗാധർ കുറ്റക്കാരൻ ആകുമെന്നും 11 ലക്ഷം രൂപ പിഴ ഈടാക്കണം എന്നും ആവശ്യപ്പെട്ടു. തീക്കനലിലൂടെ നടന്നിട്ടും കൈ പൊള്ളിയില്ലെങ്കിൽ കുറ്റമുക്തൻ ആക്കാമെന്നും പറഞ്ഞിരുന്നു. പ്രാദേശിക ഗോത്ര വിഭാഗത്തിലെ മുതിർന്നവരാണ് അഗ്നി പരീക്ഷ വിധിച്ചത്. ഗംഗാധർ മുതിർന്നവർ നിർദേശിച്ചതു പ്രകാരം തീക്കനലിലൂടെ കൈ കുത്തി നടക്കുകയും കൈയും കാലും പൊള്ളുകയും ചെയ്തു. തുടർന്ന് ഇയാൾ പൊലീസ് പരാതി നൽകി. ഗംഗധറിന്റെ പരാതിയിൽ ഒമ്പതുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadillicit relationshipAgni Pariksha
News Summary - Man accused of illicit relationship puts on ‘Agni Pariksha’
Next Story