‘കൊറോണ’യെന്ന് അധിക്ഷേപിച്ച് മണിപ്പൂരി യുവതിയുടെ മുഖത്ത് തുപ്പിയയാൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ‘കൊറോണവൈറസ്’ എന്നധിക്ഷേപിച്ച് മണിപ്പൂരി യുവതിയുടെ മുഖത്ത് തുപ്പിയയാൾ അറസ്റ്റിൽ. ഡൽഹിയിലെ വ ിജയനഗറിൽ യുവതിയെ അധിക്ഷേപിച്ച മുഖർജി നഗർ സ്വദേശിയായ 40കാരനാണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജനതാ കർഫ്യൂ ദിനം, നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം രാത്രി തൊട്ടടുത്തുള്ള പച്ചക്കറി മാർക്കറ്റിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന മണിപ്പൂരി യുവതിയെ െബെക്കിൽ വന്ന പ്രതി തടഞ്ഞു നിർത്തുകയായിരുന്നു. മോശമായി സംസാരിച്ച ഇയാളെ അവഗണിച്ച് നടക്കാൻ തുടങ്ങിയ യുവതിയെ ‘കൊറോണ’, എന്ന് അധിക്ഷേപിച്ച് ഇവരുടെ മുഖത്തും ദേഹത്തും തുപ്പുകയായിരുന്നു.
യുവതി ഉടൻ തന്നെ തൊട്ടടുത്തുള്ള വിജയനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതി നൽകിയ വിവരങ്ങളനുസരിച്ച് രൂപരേഖ തയാറാക്കിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
സംഭവം പുറത്തറിഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ട്വീറ്ററിലൂടെ അറിയിച്ചിരുന്നു.
കൊറോണ വൈറസ് ബാധ വ്യാപകമായ ശേഷം, നിരവധി തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ അധിക്ഷേപിക്കപ്പെട്ടിരുന്നു. ഡൽഹി യൂനിവേഴ്സിറ്റിയുടെ നോർത്ത് ക്യാമ്പസിൽ ഹോളി ദിനം വിദ്യാർഥിക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞ് ‘കൊറോണ’ എന്ന പരിഹസിച്ചതായും പൻഡാര റോഡിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം തരില്ലെന്ന് പറഞ്ഞ് യുവതിയെ ഇറക്കിവിട്ടതായും പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.