നഗ്നചിത്രം കാണിച്ച് നൂറോളം യുവതികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച 26കാരൻ പിടിയിൽ
text_fieldsന്യൂഡൽഹി: നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നൂറോളം യുവതികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ. തെക്കൻ ഡൽഹി സ്വദേശിയായ സുമിത് ജാ ആണ് അറസ്റ്റിലായത്. ഡൽഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
ഇൻസ്റ്റഗ്രാം അക്കൗണ്ട് സുമിത് ജാ ഹാക്ക് ചെയ്തുവെന്നും അതിൽ നഗ്നചിത്രം േപാസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ ചിത്രം പോസ്റ്റ് െചയ്യുമെന്നായിരുന്നു ഭീഷണി. കൂടാതെ യുവതിയുടെ ഫോൺ സമ്പർക്ക പട്ടികയിലുള്ളവരിൽനിന്ന് പ്രതി പണം ആവശ്യപ്പെടുകയും ചെയ്തു.
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് പ്രൊൈഫൽ ചിത്രം എടുത്ത് മോർഫ് ചെയ്ത് നഗ്ന ചിത്രമാക്കിയശേഷമായിരുന്നു ഭീഷണിപ്പെടുത്തൽ. മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ നിർമിക്കുകയും യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
ഭീഷണിപ്പെടുത്തൽ ആരംഭിച്ചതോടെ യുവതി ഡൽഹി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ടെലികോം സർവിസ് പ്രൊവൈഡറുടെ സഹായത്തോടെ പൊലീസ് പ്രതിയെ കണ്ടെത്തി. നേരത്തേയും ഇയാൾ സമാനകുറ്റകൃത്യത്തിന് പിടിയിലായിട്ടുണ്ടെന്നും കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
നോയിഡ സ്വദേശിയായ സുമിത് ജാ ബിരുദധാരിയാണ്. ഇന്‍റർനെറ്റ് വഴി വ്യക്തികളുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയും ഇയാൾ പഠിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.