Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രോഗിയിൽ...

കോവിഡ്​ രോഗിയിൽ നിന്ന്​ മരുന്നി​​െൻറ പേരിൽ പണം തട്ടിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
കോവിഡ്​ രോഗിയിൽ നിന്ന്​ മരുന്നി​​െൻറ പേരിൽ പണം തട്ടിയയാൾ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക്​ ആൻറിവൈറൽ ഡ്രഗായ റെംഡെസിവിർ മരുന്ന്​ നൽകാമെന്നു പറഞ്ഞു പണം തട്ടിയയാൾ അറസ്​റ്റിൽ.

ഹരിയാനയിൽ നിന്ന് 32 കാരനെയായ സച്ചിൻ യാദവിനെയാണ്​ ഡൽഹി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. മെയ് ആറിന്​ ഗ്രേറ്റർ കൈലാഷ് പോലീസ് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ അറസ്​റ്റ്​. അമൃത മല്ലികയെന്ന യുവതിയുടെ അമ്മയെ കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അമ്മ ഗുരുതരാവസ്ഥയിലാണെന്നും ആറ് ഡോസ് റെംഡെസിവിർ കുത്തിവെപ്പുകൾ വേണമെന്നും ഡോക്​ടർ നിർദ്ദേശിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ മരുന്നിനായി പലരെയും സമീപിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന്​ വാട്​സാപ്പ്​ ഗ്രൂപ്പുകളിൽ വന്ന നമ്പരിൽ ബന്ധപ്പെട്ടപ്പോൾ 49,200 രൂപ അക്കൗണ്ടിലിട്ടാൽ വാക്​സിനെത്തിക്കാമെന്ന്​ പറഞ്ഞു. എന്നാൽ പണം നൽകിയതിന്​ പിന്നാലെ ഫോൺ സ്വിച്ച്​ ഓഫായി.

തട്ടിപ്പ്​ മനസിലായതിനെ തുടർന്ന്​ യുവതി നൽകിയ പരാതിയിൽ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ അറസ്​റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remdesivir​Covid 19
News Summary - Man arrested for extorting money from covid patient
Next Story