റീൽസെടുക്കാൻ പൂച്ചകളെ കെട്ടിയിട്ട് നായ്ക്കൾക്ക് എറിഞ്ഞുകൊടുത്ത് ക്രൂരത; യുവാവ് അറസ്റ്റിൽ
text_fieldsജലന്ധർ: കൂടുതൽ കാഴ്ചക്കാരെ നേടുന്ന ഇൻസ്റ്റഗ്രാം റീൽസിനായി ആളുകൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. തമാശകളും ക്രൂരതകളും റീൽസ് ഷൂട്ട് ചെയ്യുന്നതിന്‍റെ പേരിൽ അരങ്ങേറാറുണ്ട്. പല ഷൂട്ടുകളും അബദ്ധങ്ങൾക്കും അപകടത്തിനും വഴിമാറാറുമുണ്ട്. റീൽസ് ഷൂട്ട് ചെയ്യുന്നതിന്‍റെ പേരിൽ യുവാവ് ചെയ്ത അതിക്രൂര പ്രവൃത്തിയുടെ വാർത്തയാണ് പഞ്ചാബിലെ ജലന്ധറിൽനിന്നും റിപ്പോർട്ട് ചെയ്യുന്നത്.
പൂച്ചയെ കെട്ടിയിട്ട് നായക്കിട്ട് കൊടുക്കുകയും നായ കടിച്ചുകീറുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പാട്ടിന്‍റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ റീൽ ആയി പങ്കുവെക്കുകയും ചെയ്ത സംഭവമാണ് ഇപ്പോൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടിരിക്കുന്നത്. സംഭവത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മുമ്പും ഇയാൾ ഇതേ ക്രൂരത കാണിച്ചതായി ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാൽ വ്യക്തമാകും. ആയിരക്കണക്കിന് പേരാണ് ഇത്തരം ക്രൂരതയുടെ കാഴ്ചക്കാരായി ഇയാളുടെ പ്രൊഫൈലിൽ എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.