Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിൽ മദ്യപിച്ച്...

വിമാനത്തിൽ മദ്യപിച്ച് വനിതാ ജീവനക്കാരിയോട് അപമര്യാദ; യാത്രക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
IndiGo flight
cancel

അമൃത്സർ: വിമാനയാത്രക്കിടെ മദ്യപിച്ച് വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദുബൈ-അമൃത്സർ ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം. രജീന്ദർ സിങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ജലന്ധർ സ്വദേശിയായ രജീന്ദർ കുമാർ വിമാനത്തിൽ വെച്ച് അമിതമായി മദ്യപിക്കുകയും തുടർന്ന് ജീവനക്കാരിയോട് മോശമായി പെരുമാറുകയുമായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്തതും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാനത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സമീപകാലത്ത് വർധിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ന്യൂയോർക്-ന്യൂഡൽഹി വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ സമാന രീതിയിൽ എയർ ഇന്ത്യ വിമാനത്തിലും യാത്രക്കാരൻ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചിരുന്നു. ഇതുകൂടാതെ, ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationAssaulting Flight Crew
News Summary - Man arrested in Amritsar for molesting female crew member on Indigo flight
Next Story