Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്കാ ഗാന്ധിയുടെ...

പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ പിടിയിൽ
cancel

കൈതാർ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ യോഗി സൂരജ്നാഥ് എന്നയാളാണ് ചിത്രം മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

ബീഹാർ പോലീസ് സൈബർ സെല്ലിന് സാമൂഹ്യ പ്രവർത്തക ഷാഹിൻ സയാദ് നൽകിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളെ ബിനോദ്പൂരിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ യോഗി സൂരജ്നാഥിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് മനോജ് റായി പറഞ്ഞു. ജനുവരി 30ന് ആണ് ഇയാൾ ചിത്രം ട്വീറ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gandhimalayalam newsObscene Tweet
News Summary - Man Arrested in Katihar for Obscene Tweet about Priyanka Gandhi Vadra -india news
Next Story