വിവാഹം നടക്കുന്നില്ല, ഏകാന്തത മടുത്തു; വധുവിനെ വേണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച് യുവാവ്
text_fieldsലഖ്നോ: പൊതുസേവനത്തിന്‍റെ ഭാഗമായി കണക്കാക്കി തനിക്ക് വധുവിനെ കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച് 26കാരൻ. ഉത്തർപ്രദേശ് കൈരാനയിലെ അസിം മൻസൂരിയാണ് വ്യത്യസ്ത ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.
രണ്ടടിയാണ് അസീമിന്‍റെ ഉയരം. ഓരോ തവണയും വീട്ടുകാർ കൊണ്ടുവരുന്ന ആലോചനകൾ അസിമിന്‍റെ ഉയരത്തെ ചൊല്ലി മുടങ്ങും. ഇതോടെ ഒറ്റക്കുള്ള ജീവിതവും നിരന്തര അവഗണനകളും മടുത്തുവെന്ന് വ്യക്തമാക്കിയാണ് അസിം പൊലീസിനെ സമീപിച്ചത്. പൊലീസ് പൊതുജന സേവനത്തിന്‍റെ ഭാഗമായി കണക്കാക്കി വധുവിെന കണ്ടെത്തണമെന്നാണ് ആവശ്യം.
അഞ്ചുവർഷമായി വധുവിനെ കണ്ടെത്താൻ ശ്രമിക്കുകയാണ് അസിം. കുടുംബത്തിൽ അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകനാണ്. സഹോദരനൊപ്പം കോസ്മെറ്റിക് ഷോപ്പ് നടത്തുകയാണ് അസിം.
ഉയരത്തെ ചൊല്ലി സഹപാഠികളിൽനിന്നും മറ്റും അവഹേളനങ്ങളും അപമാനങ്ങളും നേരിടേണ്ടിവന്നതോടെ അഞ്ചാംക്ലാസിൽ പഠനം നിർത്തി. അസിമിന് 21 വയസ് തികഞ്ഞതോടെ വീട്ടുകാർ വിവാഹാലോചന. എന്നാൽ ഉയരത്തെ ചൊല്ലി ആലോചനകളെല്ലാം മുടങ്ങുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു.
ബുധനാഴ്ചയാണ് അസിം പൊലീസ് സ്റ്റേഷനിലെത്തുന്നത്. 'ഇക്കാര്യത്തിൽ ഞങ്ങൾക്ക് എന്തുെചയ്യാൻ കഴിയുമെന്ന് അറിയില്ല, എന്നാൽ ഞങ്ങൾ പരമാവധി ശ്രമിക്കും' -ശമ്ലി കോട്വാലി എസ്.എച്ച്.ഒ സത്പാൽ സിങ് പറഞ്ഞു. ഇതേ ആവശ്യവുമായി നേരത്തേ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അസിം സമീപിച്ചിരുന്നു. എട്ടുമാസം മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇതേ ആവശ്യമുന്നയിച്ച് അസിം കത്തെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.