Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 2:45 AM GMT Updated On
date_range 18 Dec 2021 4:57 AM GMTമൂന്ന് ഡോസ് വാക്സിനെടുത്ത് അമേരിക്കയിൽനിന്ന് മുംബൈയിലെത്തിയ യുവാവിന് ഒമിക്രോൺ
text_fieldsbookmark_border
മുംബൈ: അമേരിക്കയിൽനിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയിൽ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോൺ. ന്യൂയോർക്കിൽനിന്ന് കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ 29കാരനാണ് രോഗബാധ. നേരിയ ലക്ഷണം മാത്രമാണുള്ളത്. ഇദ്ദേഹം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫൈസറിന്റെ മൂന്ന് ഡോസ് കോവിഡ് വാക്സിനാണ് എടുത്തത്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മുംബൈയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. ഇതിൽ അഞ്ചുപേർ മുംബൈക്ക് പുറത്തുള്ളവരാണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 40 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story