ഒളിച്ചോടാൻ സഹായിച്ചെന്നാരോപിച്ച് മധ്യവയസ്കനെ ഹിന്ദു യുവവാഹിനി പ്രവർത്തകർ അടിച്ചുകൊന്നു
text_fieldsലഖ്നൊ: കമിതാക്കളെ ഒളിച്ചോടാൻ സഹായിച്ചെന്നാരോപിച്ച് മധ്യവസ്കനെ ഹിന്ദു യുവവാഹിനി പ്രവർത്തകർ അടിച്ചുകൊന്നു. 45കാരനായ ഗുലാം മുഹമ്മദാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബുലാന്ദ്ഷഹറിൽ സോഹി ഗ്രാമത്തിലായിരുന്നു സംഭവം.
ദിവസങ്ങൾക്ക് മുമ്പ് ഗുലാമിെൻറ അകന്ന ബന്ധുവായ യൂസുഫ് എന്ന യുവാവ് അയല്‍ ഗ്രാമത്തിലെ 18കാരിയായ ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതേതുടർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഇന്നലെ രാത്രി 9.30ന് ഗുലാമിെൻറ വീട്ടിലെത്തിയ സംഘം മാവിൻ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഗുലാം മുഹമ്മദിനെ വലിച്ചിഴച്ച് വിജന സ്ഥലത്തെത്തിക്കുകയും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ആറ് പേർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. യോഗി മുഖ്യമന്ത്രിയായ ശേഷം സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി അക്രമ സംഭവങ്ങളാണ് യു.പിയില്‍ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.