സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന്; ഒരാളെ അടിച്ചുകൊന്നു
text_fieldsഅമൃത്സർ: സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മതനിന്ദ നടത്താൻ ശ്രമിച്ചെന്നാരോപിച്ച് പഞ്ചാബിലെ അമൃത്സറിൽ ഒരാളെ അടിച്ചുകൊന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ദിവസേനയുള്ള സായാഹ്ന പ്രാർത്ഥനയ്ക്കിടെ സുവർണ്ണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ ഇരുമ്പഴി ഭേദിച്ച് അകത്ത് കയറിയ ഇയാൾ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളെടുക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. പിന്നാലെ, അവിടെയുണ്ടായിരുന്നവർ അയാളെ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
ആളുകൾ യുവാവിനെ തടയാനായി ഓടിയടുക്കുന്ന രംഗമടങ്ങുന്ന ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സുവർണ ക്ഷേത്രത്തിൽ നടക്കുന്ന പ്രാർഥനകൾ എല്ലാ ദിവസവും പ്രക്ഷേപണം ചെയ്യാറുണ്ട്.
സംഭവത്തിന് ശേഷം ഇയാൾ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അയാൾ എവിടെ നിന്നാണ് വന്നത്, എപ്പോൾ സുവർണ്ണ ക്ഷേത്രത്തിൽ പ്രവേശിച്ചു, ഒപ്പം എത്ര പേർ ഉണ്ടായിരുന്നു..? എന്നറിയാനുള്ള ശ്രമത്തിൽ എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
I strongly condemn this attempt of sacrilege inside of Darbar Sahib, Amritsar today evening.
— Avtar Singh Hit (@avtarsinghhit) December 18, 2021
The person has been caught, but it is alarming how such an incident can take place inside the premises of Darbar Sahib.#darbarsahib #goldentemple #amritsar pic.twitter.com/BoD4lo5d6S
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.