വാഹനത്തിന് വഴി നൽകിയില്ലെന്ന്; യുപിയിൽ ടാക്സി ഡ്രൈവറെ അടിച്ചുകൊന്നു
text_fieldsഗാസിയാബാദ്: വഴി നൽകിയില്ലെന്നാരോപിച്ച് ടാക്സി ഡ്രൈവറെ ഉത്തർപ്രദേശിൽ അടിച്ച് കൊന്നു. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് ക്രൂരമായ സംഭവം. 32കാരനായ ലഖാൻ സിങ് എന്നയാളാണ് ബേസ് ബാൾ ബാറ്റ് കൊണ്ടുള്ള മർദനമേറ്റ് മരിച്ചത്.
പ്രമുഖ റൈഡ് ഷെയറിങ് ആപ്പിന് വേണ്ടി ജോലി ചെയ്യുന്ന ലഖാൻ സിങ്ങിനോട് ഖോഡ കോളനിയിലെ യുവാവായ മോഹിത് യാദവാണ് തർക്കത്തിലേർപ്പെട്ടത്. ലഖാൻ ഓടിച്ച ടാക്സിക്ക് എതിരെ വന്ന മോഹിതിന് വഴി നൽകാത്തതാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
മോഹിത് ലഖാൻ സിങ്ങിെൻറ കാറിെൻറ ഡോർ ഗ്ലാസ് തകർക്കുകയും അയാളെ പുറത്തേക്ക് വലിച്ചിടുകയും ശേഷം തുടർച്ചയായി ബേസ് ബാൾ ബാറ്റ് കൊണ്ട് മർദിക്കുകയുമായിരുന്നു. ലഖാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളായതിനാൽ അവിടെവച്ച് തന്നെ മരണത്തിന് കീഴടങ്ങി.
ലഖാൻ സിങ്ങിെൻറ സഹോദരൻ നൽകിയ പരാതിപ്രകാരം പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. മർദിച്ചവശനാക്കിയതിന് ശേഷം സ്ഥലം കാലിയാക്കിയ മോഹിതിന് വേണ്ടി പൊലീസ് ശക്തമായ തിരച്ചിൽ നടത്തുകയാണ്. സംഭവ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ലഖാൻ സിങ്ങിനെ മർദിക്കുന്നത് പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.