Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിറ്റ്​കോയിൻ...

ബിറ്റ്​കോയിൻ തട്ടിപ്പിന്​ പിടിയിലായയാൾ രാഹുൽ ഗാന്ധിയുടേയും മല്യയുടെയും ട്വിറ്റർ അക്കൗണ്ടുകളും ഹാക്ക്​ ചെയ്​തു

text_fields
bookmark_border
ബിറ്റ്​കോയിൻ തട്ടിപ്പിന്​ പിടിയിലായയാൾ രാഹുൽ ഗാന്ധിയുടേയും മല്യയുടെയും ട്വിറ്റർ അക്കൗണ്ടുകളും ഹാക്ക്​ ചെയ്​തു
cancel

ബംഗളൂരു: കർണാടകയിൽ ബിറ്റ്​കോയിൻ തട്ടിപ്പിലുൾപ്പെട്ടയാൾ രാഹുൽ ഗാന്ധി, വിജയ്​ മല്യ, ബർക്ക ദത്ത്​ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്​തുവെന്ന്​ വെളിപ്പെടുത്തൽ. 2016ലാണ്​ മൂന്ന്​ പേരുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്​തത്​. തുടർന്ന്​ ഡൽഹി പൊലീസ്​ കേസ്​ എടുത്തിരുന്നു. ലിഗിയോൺ എന്ന പേരിലുള്ള ഐ.ഡിയിൽ നിന്നാണ്​ ഹാക്കിങ്​ നടന്നതെന്ന്​ കണ്ടെത്തിയെങ്കിലും അതാരാണെന്ന്​ വ്യക്​തമായിരുന്നില്ല.

എന്നാൽ അഞ്ച്​ വർഷങ്ങൾക്ക്​ ശേഷം ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാക്കർ ശ്രീകൃഷ്​ണ രമേഷാണ്​ ഇതിന്​ പിന്നില്ലെന്നാണ്​ ക​െണ്ടത്തിയിരിക്കുന്നത്​. കർണാടകയിൽ ഈയടുത്ത്​ നടന്ന ബിറ്റ്​കോയിൻ തട്ടിപ്പിലൂടെ കുപ്രസിദ്ധനായ വ്യക്​തിയാണ്​ ശ്രീകൃഷ്​ണ ര​മേഷ്​.

2016ൽ നെറ്റ്​4ഇന്ത്യ എന്ന ഡാറ്റ സെന്‍ററിലൂടെയാണ്​ ശ്രീകൃഷ്​ണ ഹാക്കിങ്​ നടത്തിയത്​. പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ട്​ പാസ്​വേർഡുകൾ റീസെറ്റ്​ ചെയ്​തായിരുന്നു തട്ടിപ്പ്​. ഐ.പി അഡ്രസും വിദഗ്​ധമായി ഇയാൾ മറച്ചിരുന്നു. ആദ്യഘട്ടത്തിൽ സ്വീഡൻ, റൊമേനിയ, യു.എസ്​, കാനഡ, തായ്​ലാൻഡ്​ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാകാം ഹാക്കിങ്​ നടന്നതെന്നാണ്​ പൊലീസ്​ സംശയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoin scam
News Summary - Man behind Karnataka Bitcoin scam also hacked Rahul Gandhi, Vijay Mallya’s Twitter accounts in 2016
Next Story