5000 രൂപക്ക് ഏഴുവയസുകാരനെ വാങ്ങി 150ഒാളം ആടുകളെ നോക്കാൻ ഏൽപ്പിച്ചു; കുട്ടിയെ രക്ഷപ്പെടുത്തി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ബാലവേല ചെയ്തിരുന്ന ഏഴുവയസുകാരനെ രക്ഷപ്പെടുത്തി. 40കാരനായ ഇടയെൻറ കീഴിൽ തൊഴിലെടുക്കുകയായിരുന്നു കുട്ടി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് കുട്ടിയെ അധികൃതരെത്തി അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
പുതുക്കോട്ട ജില്ലയിലെ സെലത്തൂർ ഗ്രാമത്തിലേതാണ് കുട്ടി. തൂത്തുക്കുടി ജില്ലയിലെ എട്ടയപുരം സ്വദേശിയായ ഇടയൻ എച്ച്. ഹരിരാജ് കുട്ടിയെ മാസങ്ങൾക്ക് മുമ്പ് വിലക്ക് വാങ്ങുകയും ഗ്രാമത്തിലെത്തിക്കുകയുമായിരുന്നു.
ഹരിരാജിെൻറ കുട്ടിയാണെന്നായിരുന്നു പ്രദേശവാസികളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് 150ഒാളം ആടുകളെ നോക്കാനും കുട്ടിയെ ഏൽപ്പിച്ചു.
ചൊവ്വാഴ്ച, കുട്ടി കരയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അന്വേഷണത്തിൽ കുട്ടിയെ 10വയസുകാരനായ ഇടയെൻറ മകൻ തല്ലിചതച്ചതായി മനസിലാക്കുകയായിരുന്നു. ഇതോടെ 10 വയസുകാരനെ ചോദ്യം ചെയ്തതോടെ 5000 രൂപക്ക് സഹായത്തിനായി രാമനാഥപുരം ജില്ലയിലെ ഒരാളുടെ അടുത്തുനിന്ന് കുട്ടിയെ വാങ്ങുകയായിരുന്നുവെന്ന് പറയുകയായിരുന്നു.
പ്രദേശവാസികൾ വിവരം അറിയിച്ചതോടെ പ്രദേശവാസികളും ശിശുക്ഷേമ പ്രവർത്തകരും സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി. ഏഴുവയസുകാരനെ കോടതിയിൽ ഹാജരാക്കിയശേഷം ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
പ്രാഥമിക അന്വേഷണത്തിൽ രാമനാഥപുരം സ്വദേശിയായ ഗണേഷനാണ് കുട്ടിയെ വിറ്റതെന്ന് കണ്ടെത്തി. ഗണേഷനിൽനിന്ന് കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചും വിവരം ലഭിച്ചു. തൂത്തുകുടിയിലെത്തിയ മാതാപിതാക്കൾ തങ്ങൾ കുട്ടിയെ വിറ്റിട്ടില്ലെന്നും ബാലവേലക്ക് അയച്ചിട്ടില്ലെന്നും ഗണേഷനുമായി ബന്ധപ്പെട്ട് ദിവസവും കുട്ടിയുമായി സംസാരിക്കാറുണ്ടെന്നും അവകാശപ്പെടുകയായിരുന്നു.
സംഭവത്തിൽ ജില്ല കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും ഹരിരാജിനും ഗണേഷനുമെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.