Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Man carries wifes body on shoulder to burial ground in Telanganas Kamareddy
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ഭയം; ഹൃദയാഘാതം...

കോവിഡ്​ ഭയം; ഹൃദയാഘാതം മൂലം മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭർത്താവ്​ നടന്നത് കിലോമീറ്ററുകറോളം

text_fields
bookmark_border

കാമറെഡ്ഡി: ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ച ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്ന്​ ശ്​മശാനത്തിലെത്തിച്ച്​ ഭർത്താവ്​. തെലങ്കാനയിലെ കാമ​െറഡ്ഡി നഗരത്തിലാണ്​ സംഭവം.

ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ഭർത്താവ്​ നടക്കുന്ന ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നാഗലക്ഷ്​മിയും ഭർത്താവ്​ സ്വാമിയും കാമറെഡ്ഡി റെയിൽവേ സ്​റ്റേഷന്​ സമീപമായിരുന്നു താമസം. ഭിക്ഷയെടുത്താണ്​ ഇരുവരും ജീവിച്ചിരുന്നത്​. പെട്ടന്ന്​ സുഖമില്ലാതായ നാഗലക്ഷ്​മി തിങ്കളാഴ്ച മരിച്ചു. ഹൃദയാഘാതമായിരുന്നു​ മരണാകാരണം.

നാഗലക്ഷ്​മിയുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിനായി റെയിൽവേ പൊലീസ്​ 2500 രൂപ സ്വാമിക്ക്​ കൈമാറിയിരുന്നു. എന്നാൽ സ്വകാര്യവാഹനങ്ങളോ ആംബുലൻസോ ഭാര്യയുടെ മൃതദേഹം ശ്​മശാനത്തിലെത്തിക്കാൻ സ്വാമിക്ക്​ ലഭിച്ചില്ല. നാഗലക്ഷ്​മി കോവിഡ്​ ബാധിച്ചാണ്​ മരിച്ചതെന്ന്​ പറഞ്ഞായിരുന്നു വാഹനം നിഷേധിച്ചത്​.

മണിക്കൂറുകൾ കാത്തുനിന്ന​തിന്​ ശേഷം ഭാര്യയുടെ മൃതദേഹം സ്വാമി ചു​മലിലേറ്റി നടക്കുകയായിരുന്നു. ശ്​മശാനത്തിലെത്തിച്ച്​ സ്വാമിതന്നെ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്​തു. സംഭവത്തിന്‍റെ മൊബൈൽ വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaDeathburial ground
News Summary - Man carries wife's body on shoulder to burial ground in Telangana's Kamareddy
Next Story