കർണാടകയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെയോടി യുവാവ്; സുരക്ഷാ വീഴ്ചയില്ലെന്ന് പൊലീസ്
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് റോഡ് ഷോക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് നേരെ ബാരിക്കേഡ് ചാടി ഓടിയ ആളെ ശനിയാഴ്ച കർണാടകയിലെ ദാവൻഗെരെയിൽ പൊലീസ് തടഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഹുബ്ബള്ളി ജില്ലയിൽ സമാനമായ സംഭവത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ സുരക്ഷാ വീഴ്ചയാണിത്.
നുഴഞ്ഞുകയറ്റക്കാരൻ കൊപ്പൽ ജില്ലയിൽ നിന്നുള്ള യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. യുവാവ് ബാരിക്കേഡ് ഭേദിക്കാൻ ശ്രമിക്കുന്നത് കണ്ട മുതിർന്ന പൊലീസ് ഓഫീസർ അലോക് കുമാർ ഓടിവന്ന് തടഞ്ഞു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കമാൻഡോയും പിന്നാലെ ഓടി.
"സുരക്ഷാ ലംഘനം ഉണ്ടായിട്ടില്ല. അത് ലംഘിക്കാനുള്ള ശ്രമമാണ് നടന്നത്. എസ്.പി.ജി ഇയാളെ തടഞ്ഞു. കൊപ്പൽ ജില്ലയിൽ നിന്നുള്ള ബസവരാജ് കടാഗിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ കാണാൻ ബസിൽ ദാവൻഗെരെയിൽ എത്തിയതായിരുന്നു അദ്ദേഹം. അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത് ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ അദ്ദേഹത്തിനെതിരെ പ്രതിരോധ നടപടികളും സ്വീകരിക്കും" -പൊലീസ് ഓഫീസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.