പ്രേതത്തെ പ്രീതിപ്പെടുത്താൻ അച്ഛൻ മൂന്നു വയസുകാരിയുെട ചെവി അറുത്തു
text_fieldsന്യൂഡൽഹി: അമാനുഷിക ശക്തിെയ പ്രീതിപ്പെടുത്താൻ യുവാവ് മൂന്നു വയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കിഴക്കൻ ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. അമൃത് ബഹദൂർ എന്ന യുവാവാണ് ഇൗ ക്രൂരകൃത്യം ചെയ്തത്. ചെവിമുറിച്ചെടുത്ത ശേഷം കുട്ടിയുടെ കഴുത്തും മുറിക്കാൻ ശ്രമിക്കവെ നാട്ടുകാർ ഒടിക്കൂടി ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രേതാത്മാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ കുഞ്ഞിെൻറ ചെവികൾ മുറിച്ചു നൽകിയതെന്ന് യുവാവ് പാലീസിനോട് പറഞ്ഞു. കുഞ്ഞിനെ വേദനിപ്പിച്ചില്ലെങ്കിൽ അവളെ നരകത്തിലേക്ക് കൊണ്ടുപോകുെമന്ന് പ്രേതം പറഞ്ഞു. അതനുസരിച്ച് അവളെ മർദ്ദിച്ചു. എന്നാൽ അതുപോര ചെവി നൽകണമെന്നാവശ്യെപ്പട്ടു. അതിനാലാണ് ചെവി മുറിച്ചത്.
കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ ഇത് നിെൻറ നല്ലതിനു തെന്നയാണെന്ന് പറഞ്ഞ് കൃത്യം തുടരുകയായിരുന്നു. തടയാൻ വന്ന ഭാര്യയോട് വീടു വിട്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും തടയാൻ വന്നപ്പോൾ ഭാര്യയേയും മറ്റു അഞ്ചു മക്കെളയും മുറിയിൽ പൂട്ടിയിട്ടു. അവരുടെ നിലവിളി കേെട്ടത്തിയ നാട്ടുകാരാണ് അമൃതിനെ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചത്.
രണ്ടു ചെവിയും മുറിച്ചിട്ടും പ്രേതാത്മാവിന് സന്തോഷമായില്ലെന്നും കുഞ്ഞിെൻറ കഴുത്തിെല രക്തം ആവശ്യമുെണ്ടന്നും പറഞ്ഞ് കഴുത്തിലെ ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. രണ്ടു മാസം മുമ്പ് അമൃതിെൻറ ഒരു വയസുള്ള കുഞ്ഞ് മരിച്ചിരുന്നു. അതിനു ശേഷം അയാൾ അസ്വസ്ഥനാെണന്ന് െപാലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.