ഹാഥറസ് പെൺകുട്ടിയുടേതെന്ന പേരിൽ മരിച്ചുപോയ ഭാര്യയുടെ ചിത്രം; യുവാവ് പരാതി നൽകി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടേതന്ന പേരിൽ മരിച്ചുപോയ ഭാര്യയുടെ ചിത്രം പ്രചരിപ്പിക്കുന്നതായി യുവാവിെൻറ പരാതി. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡൽഹി ഹൈകോടതി കേന്ദ്രത്തിന് നിർദേശം നൽകി.
യുവാവിെൻറ പരാതി ശരിയാണെന്ന് തെളിഞ്ഞതായി ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു. ഇൗ സാഹചര്യത്തിൽ ഫേസ്ബുക്ക്, ഗൂഗ്ൾ, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്ക് നിർദേശം നൽകാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകുകയും ചെയ്തു. കൂടാതെ യുവാവിനോട് കോടതി ഉത്തരവിെൻറ പകർപ്പും മതിയായ രേഖകളും സർക്കാറിന് കൈമാറാൻ നിർദേശിച്ചു. തെറ്റായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന യു.ആർ.എൽ കണ്ടെത്താൻ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗ്ൾ എന്നിവക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു. കേസ് നവംബർ ഒമ്പതിന് വീണ്ടും പരിഗണിക്കും.
കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തവിടുന്നത് തെറ്റാണെന്ന് യുവാവിെൻറ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ തെറ്റായ വ്യക്തിയുടെ ചിത്രം പ്രചരിപ്പിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.