Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയുമായി ഉടക്കി;...

ഭാര്യയുമായി ഉടക്കി; ഭീഷണിയുമായി മൊബൈൽ ടവറിന്​ മുകളിൽ കയറി ​ഭർത്താവ്​

text_fields
bookmark_border
ഭാര്യയുമായി ഉടക്കി; ഭീഷണിയുമായി മൊബൈൽ ടവറിന്​ മുകളിൽ കയറി ​ഭർത്താവ്​
cancel

ലഖ്​നോ: യു.പിയിലെ മൊറാദാബാദിൽ ഭാര്യയുമായി വഴക്കിട്ട മധ്യവയസ്​കൻ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഭാര്യയിൽ നിന്നുള്ള മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്നും പൊലീസിൽ സമീപിച്ചപ്പോൾ നടപടിയുണ്ടായില്ലെന്നും ആരോപിച്ചാണ്​​ തേജ്​ പാൽ സിങ്​ എന്നയാൾ മൊബൈൽ ടവറിൽ കയറിയത്​. തേജ്​ പാൽ ടവറിൽ കയറുന്നത്​ കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്​ പൊലീസെത്തി ഇയാളെ അനുനയിപ്പിച്ച്​ താഴെയിറക്കി.

തേജ്​ പാൽ സിങ്ങി​െൻറയും ഭാര്യയുടേയും രണ്ടാം​ വിവാഹബന്ധമാണിത്​. ഭാര്യ നിരന്തരം പ്രശ്​നമുണ്ടാക്കുകയും തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്​തുവെന്ന്​ ഇയാൾ പറയുന്നു.

ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇത്​ സ്വീകരിക്കാൻ അവർ തയാറായില്ല. വീണ്ടും വഴക്കുണ്ടായ സാഹചര്യത്തിൽ തേജ്​ പാൽ ആത്മഹത്യാ ഭീഷണി മുഴക്കി ടവറിൽ കയറുകയായിരുന്നു. പൊലീസ്​ ഇയാൾക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family problemsMobile towerquarrelpolice
Next Story