കൈക്കുഞ്ഞിനെ കൈയിൽ തൂക്കി ട്രക്കിലേക്ക്; യാതനകളുടെ നേർസാക്ഷ്യമായി ആ ചിത്രം...
text_fieldsറായ്പൂർ: ഒരു കൈയിൽ സ്വന്തം കൈക്കുഞ്ഞിനെ തൂക്കി മറുകൈകൊണ്ട് ചരക്കുലോറിയിൽ കെട്ടിയ കയറിൽ തൂങ്ങിപ്പിടിച്ച് കയറാനൊരുങ്ങുന്ന ആ പിതാവിെൻറ ചിത്രം രാജ്യത്തിെൻറ മുഴുവൻ ശ്രദ്ധയുമാവാഹിച്ചു കഴിഞ്ഞു. വീടുകളിലേക്ക് മടങ്ങാൻ പെടാപ്പാടു പെടുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരിതങ്ങളുടെ നേർസാക്ഷ്യമാവുകയാണ് ആ ദൃശ്യങ്ങൾ. നിരവധി പേരാണ് ചിത്രവും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
നിറയെ ആളുകളുള്ള ആ ട്രക്കിെൻറ ട്രെയ്ലറിലേക്ക് കയറുന്ന യുവാവിെൻറ കൈയിലേക്ക് കുഞ്ഞിനെ നൽകി ഭാര്യ താഴെ നിൽപുണ്ട്. 20 സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യത്തിൽ തിരക്കുള്ള ട്രക്കിലേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാഹസികമായി കയറുന്നത് കാണാം. ഒരു വയസിനു താഴെയുള്ള കുട്ടികളാണ് സംഘത്തിലുള്ളത്. സ്ത്രീകളും സാഹസപ്പെട്ടാണ് ലോറിയിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നത്.
ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നും കൈകുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ ഹെവി ലോഡ് ട്രക്കിൽ കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഝാർഖണ്ഡിലെ ഗ്രാമത്തിലെത്താനുള്ള യാത്രയിലാണിവർ. ഇവരിൽ മിക്കവരും പല ട്രക്കുകളിലായി തെലങ്കാന നിന്ന് റായ്പൂർ വരെ എത്തിയതാണ്.
മൂന്നാംഘട്ട ലോക്ഡൗണിന് ഇളവു വരുത്തിയതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ പ്രത്യേക ട്രെയിൻ സർവീസുകൾ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടും അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രാേക്ലശം അവസാനിക്കുന്നില്ലെന്നതിെൻറ തെളിവാണിത്.
heart-breaking picture showing a man holding an infant in one hand as he clings on to a rope hanging on the vehicle with another in raipur @ndtvindia @ndtv #NursesDay #LockdownEnd #COVID19 pic.twitter.com/F4YhUWLyA0
— Anurag Dwary (@Anurag_Dwary) May 12, 2020
തെലങ്കാനയിൽ നിന്ന് ദിവസങ്ങൾക്ക് മുേമ്പ ആരംഭിച്ച ദുരിത യാത്രയാണിതെന്നും വീട്ടിലെത്താൻ മറ്റ് മാർഗങ്ങളിെലന്നും തൊഴിലാളികൾ എൻ.ഡി.ടിവി പ്രതിനിധിയോട് പ്രതികരിച്ചു. തെലങ്കാനയിൽ നിന്ന് ചുട്ടുപൊള്ളുന്ന വെയിൽ നാലു ദിവസം മറ്റൊരു ഹെവി ലോഡ് ട്രക്കിലിരുന്നാണ് ഇവർ റായ്പൂരിൽ എത്തിയിരുന്നത്. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഉണ്ടായിരുന്നില്ലെന്നും തങ്ങൾ നിസഹായരാണെന്നും അവർ പറയുന്നു.
ഝാർഖണ്ഡ് സർക്കാർ ഒരു തരത്തിലുള്ള സൗകര്യവും തൊഴിലാളികൾക്കായി നൽകുന്നില്ലെന്നും അവർ ആരോപിക്കുന്നു. പ്രത്യേക തീവണ്ടികളെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം യാത്രാസൗകര്യത്തെ കുറിച്ചുള്ള ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു മറുപടി.
ലോക്ഡൗൺ ഇളവു ചെയ്തതോടെ ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. കേന്ദ്രസർക്കാർ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റിന് പണമില്ലാത്തതിനാലും കൃത്യമായ രേഖകളില്ലാത്തിനാലും നിരവധിപേരാണ് ദിവസങ്ങളോളം നടന്നും സൈക്കിളിലും ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും കയറിയും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.