വിവാഹമോഹത്തിൽ 850 കി.മീ സൈക്കിളിൽ; ക്വാറൻറീനിലാക്കി
text_fieldsലഖ്നോ: വിവാഹത്തിന് നാട്ടിലെത്താൻ ഒരാഴ്ച നീണ്ട സൈക്കിൾ യാത്ര, ചവിട്ടിനീങ്ങിയത് 850 കിലോമീറ്റർ, ഒടുവിൽ എത്തിയത് ക്വാറൻറീൻ കേന്ദ്രത്തിൽ. സോനു കുമാർ ചൗഹാൻ എന്ന 24കാ രനാണ് പഞ്ചാബിലെ ലുധിയാനയിൽനിന്ന് ഉത്തർപ്രദേശിലെ നേപ്പാളുമായി അതിര് പങ്കിടു ന്ന ഗ്രാമത്തിലേക്ക് സൈക്കിളിൽ തിരിച്ചത്.
ഒപ്പം മൂന്നു കൂട്ടുകാരും. രാപ്പകൽ സൈക്കിളിൽ സഞ്ചരിച്ചെങ്കിലും നാൽവർ സംഘത്തിനുമേൽ അധികൃതരുടെ പിടിവീണു. വിവാഹം തീരുമാനിച്ച സ്ഥലത്തെത്താൻ 150 കിലോമീറ്റർ ശേഷിക്കെ ബൽറാംപുർ ജില്ല അതിർത്തിയിൽവെച്ച് പിടികൂടി ക്വാറൻറീൻ കേന്ദ്രത്തിലാക്കി.
മഹാരാജ്ഗഞ്ച് ജില്ലയിലെ പിപ്ര റസൽപുർ സ്വദേശിയാണ് സോനുകുമാർ. ലുധിയാനയിലെ ടൈൽസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സോനുവിെൻറ വിവാഹം നേരത്തേ നിശ്ചയിച്ചതാണ്. ലോക്ഡൗൺ മൂലം എത്താനാകില്ലെന്ന് ഉറപ്പായി.
തുടർന്നാണ് കൂട്ടുകാർക്കൊപ്പം സാഹസിക യാത്രക്ക് തീരുമാനിച്ചത്. വീട്ടിലെത്താൻ സാധിച്ചിരുന്നെങ്കിൽ വിവാഹം നടക്കുമായിരുന്നുവെന്നും നിരന്തരമായി അഭ്യർഥിച്ചിട്ടും അധികൃതർ പോകാൻ അനുവദിച്ചില്ലെന്നും യുവാവ് വാർത്തഏജൻസിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.