വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിെൻറ മൂത്രസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് ചാർജിങ് കേബ്ൾ
text_fieldsഗുവാഹത്തി: കലശലായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ മൂത്രസഞ്ചിയിൽ നിന്ന് ഡോക്ടർമാർ ഓപറേഷൻ ചെയ്തെടുത്തത് മൊബൈൽ ചാർജർ കേബ്ൾ. അസമിലാണ് വിചിത്രമായ സംഭവം. രണ്ടരയടി നീളമുള്ള മൊബൈൽഫോൺ ചാർജർ അബദ്ധത്തിൽ വിഴുങ്ങിയെന്ന് പറഞ്ഞാണ് 30കാരൻ ആശുപത്രിയിലെത്തിയത്.
എന്നാൽ ശസ്ത്രക്രിയ വേളയിൽ ഇയാൾ കള്ളം പറയുകായിരുന്നുവെന്നും മൂത്രനാളത്തിലൂടെയാണ് കേബ്ൾ മൂത്രസഞ്ചിയിലെത്തിയതെന്നും വ്യക്തമായി. സ്വകാര്യ ഭാഗങ്ങളിലൂടെ കേബിളുകളും മറ്റും കടത്തി സ്വയംഭോഗം ചെയ്യുന്ന സ്വഭാവം ഇയാൾക്കുണ്ടായിരുന്നതായും ഇക്കുറി കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കേബ്ൾ ഓപറേഷനിലൂെട എടുത്തുമാറ്റി. രോഗി സുഖംപ്രാപിച്ചു വരുന്നു.
‘ചാർജർ അബദ്ധത്തിൽ വിഴുങ്ങിയെന്നും ഭയങ്കര വയറുവേദനയാണെന്നും പറഞ്ഞാണ് രോഗി ആശുപത്രിയിലെത്തിയത്. എന്നാൽ എൻഡോസ്കോപി പരിശോധനയിൽ കേബ്ൾ കണ്ടെത്താനായില്ല. ഓപറേഷൻ ടേബിളിൽ കിടക്കവേ എക്സ്റേ എടുത്തപ്പോഴാണ് കേബ്ൾ ഇയാളുടെ മൂത്രസഞ്ചിയിലാണുള്ളതെന്ന് മനസിലായത്’ - ആശുപത്രിയിൽ സർജനായ ഡോക്ടർ വലിയുൽ ഇസ്ലാം പറഞ്ഞു.
‘കേബ്ൾ വായിലൂടെ ഉള്ളിൽ കടന്നെന്ന് അയാൾ കള്ളം പറയുകയായിരുന്നു. എന്നാൽ മൂത്രനാളത്തിലൂടെയാണ് അത് ഉള്ളിലെത്തിയത്. 25 വർഷമായി ശസ്ത്രക്രിയ നടത്തുന്ന എെൻറ ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം’- ഡോക്ടർ ഇസ്ലാം പറഞ്ഞു. രോഗി സത്യം പറഞ്ഞിരുന്നെങ്കിൽ അയാൾ ചെയ്ത രീതിയിൽ തന്നെ കേബ്ൾ പുറത്തെടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അയാൾ കള്ളം പറഞ്ഞതുകൊണ്ട് മാത്രമാണ് ശസ്ത്രക്രിയ നടത്തേണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേബ്ൾ കയറ്റി അഞ്ചുദിവസങ്ങൾക്ക് ശേഷമാണ് രോഗി ആശുപത്രിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.