ആദായ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്തിയ ആൾ പിടിയിൽ
text_fieldsകർണാടക: ആദായ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് റെയ്ഡ് നടത്തിയ ആള്‍ പൊലീസ് പിടിയില്‍. ബെംഗളൂരു കേന്ദ്രീകരിച്ച് വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പണം തട്ടുന്ന ശിവാനന്ദ് ഭജന്ത്രി എന്നയാളാണ് കർണാടകയിലെ ഹുബ്ബള്ളിയിൽ പൊലീസ് പിടിയിലായത്.
ബസവ് രാജ് പൂജാര്‍ എന്ന ആളുടെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പരിശോധന നടത്തി 1.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയാണ് ഇയാള്‍. മറ്റു മൂന്നുപേരും ഈ സംഘത്തിലുണ്ടായിരുന്നു.
മണല്‍ കടത്തിയിരുന്ന ലോറി ഉടമകളില്‍നിന്ന് റവന്യൂ ഉദ്യോഗസ്ഥരായി ചമഞ്ഞ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിരമായി പണം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ലോറി ഉടമകളില്‍നിന്ന് ഇപ്രകാരം 60,000 രൂപ വാങ്ങിയ ഭജന്ത്രിയും സംഘവും കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലോറി ഉടമകളാണ് പൊലീസില്‍ വിവരം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.