'ക്ഷേത്രം പൊതുസ്വത്തല്ല, ദലിതർക്ക് പ്രവേശനമില്ല'; സ്വന്തം ഭൂമിയിൽ പണിത ക്ഷേത്രത്തിൽ ദലിതരെ വിലക്കി ബോർഡ് സ്ഥാപിച്ച് യുവാവ്
text_fieldsഭോപ്പാൽ: തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിച്ച ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കില്ലെന്ന് ബോർഡ് സ്ഥാപിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ലോഹ്രി ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ലോഹ്രി സ്വദേശിയായ പ്രഹ്ലാദ് വിശ്വകർമ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിശ്വകർമ ക്ഷേത്രം നിർമിച്ചിരുന്നു. ഇതിന് മുൻപിൽ ക്ഷേത്രം പൊതുസ്വത്തല്ല, സ്വകാര്യ സ്വത്താണെന്നും, ദലിതർ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നും ഇയാൾ ബോർഡ് സ്ഥാപിച്ചതായി അഡിഷണൽ പൊലീസ് സുപ്രണ്ട് ദേവേന്ദ്ര പട്ടെധാർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ക്ഷേത്രത്തിന് മുൻപിൽ ഭീം ആർമി പ്രവർത്തകരും ദലിത് വിഭാഗവും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതി ബോർഡ് നേക്കാം ചെയുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ വിശ്വകർമ്മയ്ക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.