Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹലിൽ...

താജ്​മഹലിൽ ബോംബുണ്ടെന്ന വ്യാജ സന്ദേശം നൽകിയയാൾ പിടിയിൽ; മാനസിക രോഗിയെന്ന്​ പൊലീസ്​

text_fields
bookmark_border
tajmahal
cancel

ന്യൂഡൽഹി: താജ്​മഹലിൽ ബോംബുണ്ടെന്ന വ്യാജ സന്ദേശം നൽകിയയാൾ പിടിയിൽ. യു.പിയിലെ ഫിറോസാബാദിൽ നിന്നാണ്​ വിമൽ കുമാർ സിങ്​ പിടിയിലായത്​. ചോദ്യം ചെയ്യലിൽ ഇയാളുടെ മാനസികനില തകരാറിലാണെന്ന്​ വ്യക്​തമായതായി ആഗ്ര അഡീഷണൽ ഡയറക്​ടർ ജനറൽ ഓഫ്​ പൊലീസ്​ സതീഷ്​ ഗണേഷ പറഞ്ഞു. ഇതിനെ കുറിച്ച്​ വി​ശദമായി അന്വേഷിക്കുമെന്നും പൊലീസ്​ അറിയിച്ചു.

കാസഗഞ്ചി പട്യാലി സ്വദേശിയാണ്​ വിമൽ കുമാർ. ഫിറോസാബാദി​െല ഒക്​റയിലെ അമ്മയുടെ വീട്ടിലാണ്​ ഇയാൾ താമസിച്ചിരുന്നതെന്ന്​ അന്വേഷണത്തിൽ വ്യക്​തമായതായും പൊലീസ്​ അറിയിച്ചു. കൂടുതൽ അന്വേഷണത്തിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ കാര്യങ്ങൾ അറിവാകുയുള്ളുവെന്നും പൊലീസ്​ വ്യക്​തമാക്കി.

ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് താജ്​മഹലിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന​ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. താ​ജ്മ​ഹ​ലി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ് ല​ഭി​ച്ച​ത്. അജ്ഞാതനായ വ്യക്തി താജ്മഹൽ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പൊട്ടുമെന്നും അറിയിക്കുകയായിരുന്നു. ഉ​ട​ൻ ത​ന്നെ ഇ​ക്കാ​ര്യം പൊ​ലീ​സ് താ​ജ്മ​ഹ​ലി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​ച്ചു. സ​ന്ദ​ർ​ശ​ക​രെ മു​ഴു​വ​ൻ പു​റ​ത്തി​റി​ക്കി പരിശോധന നടത്തി. 45 മിനിറ്റ്​ നേര​ത്തേക്ക്​ താജ്​മഹൽ അടച്ചിടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatTaj Mahal
News Summary - Man detained for Taj Mahal hoax bomb call, seems mentally unstable: Police
Next Story