ഫാക്ടറിയിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി തൊഴിലാളി മരിച്ചു
text_fieldsറായ്ഗഡ് (ഛത്തീസ്ഗഡ്): കൺവെയർ ബെൽറ്റിൽ കുടുങ്ങി ഒരാൾ മരിച്ചു. റായ്ഗഡ് ജില്ലയിലെ പുഞ്ചിപത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗെർവാനിയിലെ പാലി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാ കാലി അലോയ് ഫാക്ടറിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രാജേന്ദ്ര സിദാർ എന്നയാളാണ് മരിച്ചത്. സംഭവത്തിന് ശേഷം ഫാക്‌ടറി മാനേജ്‌മെന്റാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ഫാക്ടറിക്ക് പുറത്ത് ധർണ നടത്തി.
വിവരമറിഞ്ഞ് പുഞ്ഞിപ്പത്ര പൊലീസ് സംഘം സ്ഥലത്തെത്തി. ഫാക്ടറി മാനേജ്‌മെന്റ് ബന്ധുക്കൾക്ക് നഷ്ടപരിഹാര തുക നൽകിയതോടെയാണ് പ്രശ്‌നം ശാന്തമായത്. പിന്നീട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ എല്ലാ വശങ്ങളും അന്വേഷണം നടത്തി വരികയാണെന്നും ഫാക്‌ടറി മാനേജ്‌മെന്റിൽ നിന്ന് എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഡീഷനൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് മഹാദേവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.