കോവിഡ് വാക്സിൻ രണ്ടാംഡോസ് സ്വീകരിച്ച 45കാരൻ മരിച്ചു; മരണകാരണം വ്യക്തമല്ല
text_fieldsമുംബൈ: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മിനിറ്റുകൾക്കകം 45കാരൻ മരിച്ചു. ഭീവണ്ഡി സ്വദേശിയായ സുഖ്ദേവ് കിർദാത്താണ് മരിച്ചത്. േനത്ര രോഗവിദഗ്ധന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 15 മിനിറ്റിന് ശേഷം നിരീക്ഷണമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു സുഖ്ദേവ്. തൊട്ടടുത്ത ഇന്ദിര ഗാന്ധി മെമോറിയൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുഖ്ദേവ് മരിച്ചിരുന്നു. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുവെന്ന് ഡോക്ടർമാർ അറിയിച്ചു.
ജനുവരി 28നാണ് അദ്ദേഹം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. അന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. രണ്ടാം ഡോസ് എടുക്കുന്നതിന് മുമ്പ് അദ്ദേഹത്തെ ആരോഗ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. നേരത്തേ മുതൽ രക്തസമ്മർദം സുഖ്ദേവിനെ അലട്ടിയിരുന്നു. മറ്റു പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ഡോക്ടർ കെ.ആർ. ഖാറത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.