ലോക്ഡൗൺ ദുരിതം; റോഡിലൊഴുകിയ പാൽ നക്കികുടിക്കുന്ന നായ്ക്കളും മൺകുടത്തിൽ േശഖരിക്കുന്ന മനുഷ്യനും
text_fieldsന്യൂഡൽഹി: കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൻെറ പ്രത്യാഘാതം രാജ്യത്തെ ദരിദ്രരെ കൂടുതൽ ദുരിതത്ത ിലേക്ക് തള്ളിവിടുന്നതായിരുന്നു. മതിയായ മുൻകരുതൽ സ്വീകരിക്കാതെ പ്രഖ്യാപിച്ച ലോക്ഡൗണിൽ രാജ്യം മുഴുവൻ പ്രത ിസന്ധിയിലായി. അത്തരത്തിൽ ആഗ്രയിൽനിന്നും പുറത്തുവന്ന ഒരു വിഡിയോ മനുഷ്യനെയും മൃഗങ്ങളെയും ലോക്ഡൗൺ ദുരിതത്തിലാക്കിയതിൻെറ നേർചിത്രം കാട്ടിത്തരുന്നു.
ആഗ്രയിൽ പാൽകൊണ്ടുപോയ ബൈക്ക് മറിഞ്ഞ് റോഡിലൂടെ പാൽ ഒഴുകി. റോഡിലൂടെ ഒഴുകുന്ന പാൽ കൈയിലുണ്ടായിരുന്ന മൺകുടത്തിൽ ശേഖരിക്കുന്ന ഒരു മനുഷ്യനും പാൽ നക്കികുടിക്കുന്ന നായ്ക്കളുമാണ് വിഡിയോയിൽ. താജ് മഹലിൽനിന്നും ആറുകിലോമീറ്റർ അകലെയുള്ള രാം ബാഗ് ചൗരാഹയിലാണ് സംഭവം. സമീപത്ത് നിന്നിരുന്ന രണ്ടുപേരാണ് വിഡിയോ പകർത്തിയത്.
Lockdown Impact:
— Kamal khan (@kamalkhan_NDTV) April 13, 2020
इंसान और जानवर साथ साथ दूध पीने लगे।
आज अगरा के रामबाग चौराहे पर एक दूध वाले की दूध की टंकी गिर गयी।फिर क्या हुआ खुद देखिए। pic.twitter.com/OWvNg8EFIe
രാജ്യത്തിൻെറ പലഭാഗത്തും പട്ടിണി പിടിമുറുക്കുന്നതിൻെറ നേർസാക്ഷ്യമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും വിഡിയോ ഷെയർ ചെയ്തത്. ലോക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധി 40 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.