Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ അണുനാശിനി...

മുംബൈയിൽ അണുനാശിനി തളിച്ച്​ സാന്ത​ക്ലോസ്​​; സമ്മാനമായി മാസ്കും

text_fields
bookmark_border
മുംബൈയിൽ അണുനാശിനി തളിച്ച്​ സാന്ത​ക്ലോസ്​​; സമ്മാനമായി മാസ്കും
cancel

മുംബൈ: കോവിഡ്​ പ്രതിസന്ധിക്കിടയിലും ക്രിസ്​മസ്​ ആവേശം മെല്ലെ ഉയരുന്ന മുംബൈയിൽ വേറിട്ട സമ്മാനങ്ങളുമായിട്ടാണ്​ ഇത്തവണ സാന്താക്ലോസ്​ എത്തിയത്​. ​​കഴിഞ്ഞദിവസം റാണി ലക്ഷ്​മി ഛൗക്കിലെ ആളുകൾ ആദ്യമൊന്ന്​ അമ്പരന്നു. ബസ്​സ്​റ്റോപ്പും ഓ​ട്ടോകളും മറ്റം അണുനാശിനി തളിച്ച്​ വൃത്തിയാക്കുന്ന​ സാന്താ​​​ക്ലോസിനെയാണ്​ രാവിലെ അവർ കണ്ടത്​. കാൽനടക്കാർക്ക്​ മാസ്​കും സാന്ത വിതരണം ചെയ്യുന്നുണ്ട്​.

സിയോൺ ഫ്രണ്ട്​ സർക്കിൾ ഫൗ​ണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡൻറ്​ അശോക്​ കുർമി ആണ്​ സാന്തയുടെ വേഷത്തിൽ എത്തി കോവിഡ്​ ബോധവത്​കരണ സന്ദേശം നൽകിയത്​. 'എല്ലാ വർഷവും ക്രിസ്​മസ്​ കാലത്ത്​ ഞാൻ നിർധന കുട്ടികൾക്ക്​ ചോ​ക്ലേറ്റുകളും സമ്മാനങ്ങളുമാണ്​ നൽകാറ്​. ഇത്തവണ കോവിഡ്​ പ്രതിരോധം ശക്​തമാക്കുന്നതിൻെറ ഭാഗമായി മാസ്​കുകൾ സമ്മാനമായി നൽകാനും അണുനശീകരണം നടത്താനും തീരുമാനിക്കുകയായിരുന്നു'- അശോക്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19christmas news
News Summary - Man dressed as santa spreads joy distributing sanitisers, masks in Mumbai
Next Story