Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി പ​െങ്കടുക്കുന്ന...

യോഗി പ​െങ്കടുക്കുന്ന പരിപാടിയിൽ തോക്കുധാരി; സുരക്ഷ വീഴ്ചയിൽ നാലു ​െപാലീസുകാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
Yogi Adityanath
cancel

ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പ​ങ്കെടുക്കുന്ന പൊതുപരിപാടിയിൽ തോക്കുധാരിയെത്തിയ സംഭവത്തിൽ നാലു പൊലീസുകാർക്ക്​ സസ്​പെൻഷൻ. യോഗി ആദിത്യനാഥ്​ വേദിയി​െലത്തുന്നതിന്​ 45 മിനിറ്റ്​ മുമ്പാണ്​ സംഭവം. ലൈസൻസുള്ള തോക്കുമായി ഒരാൾ ഓഡിറ്റോറിയത്തിൽ പ്രവേശിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ്​ സംഭവം.

ബസ്​തി ജില്ലയിലെ അടൽ ബിഹാരി വാജ്​പേയ്​ ഓഡിറ്റോറിയത്തിലായിരുന്നു യോഗി പ​ങ്കെടുക്കുന്ന പരിപാടി. സുരക്ഷ ചുമതലക്കായി പ്രദേശിക പൊലീസിനെയും തൊട്ടടുത്ത ജില്ലയിലെ ​െപാലീസ്​ ഉദ്യോഗസ്​ഥരെയും നിയമിച്ചിരുന്നു.

മുഖ്യമന്ത്രി എത്തുന്നതിന്​​ 45 മിനിറ്റ്​ മുമ്പ്​ ഒരാൾ ലൈസൻസുള്ള തോക്കുമായി ​ഓഡിറ്റോറിയത്തിൽ പ്രവേശിക്കുകയായിരുന്നു. തോക്കുമായി നിൽക്കുന്നയാളെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ്​ പിടികൂടി ഉടൻ ഓഡിറ്റോറിയത്തിന്​ പുറത്തെത്തിച്ചു.

പൊലീസുകാരുടെ സുരക്ഷ വീഴ്ചയാണ്​ തോക്കുധാരി ഓഡിറ്റോറിയത്തിൽ പ്രവേശിക്കാൻ കാരണമെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. ബസ്​തി ജില്ലയിൽ പോസ്റ്റ്​ ചെയ്​തിരുന്ന നാലു​പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തു. സംഭവത്തിൽ മൂന്നു പൊലീസുകാർക്കെതിരെ വകുപ്പ്​തല നടപടി സ്വീകരിക്കുമെന്നും ബസ്​തി എസ്​.പി ആശിഷ്​ ശ്രീവാസ്​തവ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceUPYogi Adityanath
News Summary - Man enters auditorium with revolver in Yogis Programme 4 cops suspended
Next Story