ലോക്ഡൗൺ ദുരിതം: വിശക്കുന്ന 12000 വയറുകളെ ദിവസവും ഉൗട്ടി 45 കാരൻ
text_fieldsസൂറത്ത്: ‘ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നതിെൻറ വിഷമം എനിക്ക് മനസിലാകും. ആർക്കും വിശക്കരുതെന്നാണ് എെൻറ ആഗ്രഹം’ - ലോക്ഡൗൺ കാലത്ത് വിശക്കുന്നവരെ ഊട്ടാനായി തെൻറ സമ്പാദ്യവും സമയവും ചിലവഴിക്കുന്ന ജിഗ്നേഷ് ഗാന്ധി ഇത് പറയുേമ്പാൾ ആ കണ്ണുകളിൽ ആശ്വാസത്തിെൻറ ചെറിയ തിളക്കമുണ്ട്. 12000 ആളുകളെ ദിവസവും രണ്ട്നേരം ഊട്ടാനാകുന്നതിെൻറ ആശ്വാസമാണത്.
സൂറത്തിൽ ടെക്സ്റ്റയിൽ യന്ത്രങ്ങളുടെ ബിസിനസ് ചെയ്യുന്ന ജിഗ്നേഷ് ഗാന്ധിയുടെ ദിവസങ്ങൾ ലോക്ഡൗൺ തുടങ്ങിയ ശേഷം പതിവിലും സജീവമാണ്. രാവിലെ 6 ന് ചന്തയിലേക്ക് പോകുന്ന ജിഗ്നേഷ് ഗാന്ധിക്ക് 150 കിലോ പച്ചക്കറിയെങ്കിലും ദിവസവും വാങ്ങാനുണ്ടാകും. 500 കിലോയോളം പരിപ്പും അരിയും വേറെയും വേണം. മറ്റു പലതും ചേരുേമ്പാഴാണ് 12000 ഒാളം ആളുകളെ ഊട്ടാനാകുക.
ലോക്ഡൗണിൽ ദുരിതത്തിലായവർക്കായി സൂറത്തിലെ ആറു കേന്ദ്രങ്ങളിൽ ജിഗ്നേഷ് ഗാന്ധിയുടെ നേതൃത്വത്തിൽ ഭക്ഷണം തയാറാക്കുന്നുണ്ട്. ദിവസ വേതനക്കാരും അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുമൊക്കെ താമസിക്കുന്ന പ്രദേശങ്ങളാണ് അദ്ദേഹം അതിനായി തെരഞ്ഞെടുത്തത്. റിക്ഷ വലിക്കുന്നവർ, നിർമാണത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളൊക്കെയാണ് ജിഗ്നേഷിെൻറ സഹായത്താൽ പട്ടിണിയകറ്റുന്നത്.
തുടക്കത്തിൽ 1000 പേർക്ക് ഭക്ഷണം നൽകാമെന്നാണ് കരുതിയതെന്ന് ജിഗ്നേഷ് പറയുന്നു. എന്നാൽ ആവശ്യക്കാരുടെ എണ്ണം അതിലുമെത്രയോ വലുതാണെന്ന് മനസിലാക്കിയപ്പോൾ സംവിധാനങ്ങൾ വികസിപ്പിക്കുകയായിരുന്നു. ഇപ്പോൾ 12000 ഒാളം പേർക്ക് ദിവസവും രണ്ട് നേരം ഭക്ഷണം വിതരണം െചയ്യുന്നുണ്ട്.
ഭക്ഷണ വിതരണത്തിന് 36 ലക്ഷം രൂപ അദ്ദേഹം ഇതിനകം ചിലവഴിച്ചു. ‘ഹോപ്’ ലാഭ രഹിത കൂട്ടായ്മയും അദ്ദേഹത്തോടൊപ്പമുണ്ട്. സർക്കാറിൽ നിന്നോ സ്വകാര്യ സംരാഭകരിൽ നിന്നോ പദ്ധതിക്ക് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് 45 കാരനായ ജിഗ്നേഷ് പറയുന്നു.
പാചകത്തിനും വിതരണത്തിനുമൊക്കെ പ്രദേശിക സന്നദ്ധപ്രവർത്തകരുടെ സഹായം കൂടി ലഭിക്കുന്നത് കൊണ്ടാണ് ഇത്രയധികം ആളുകൾക്ക് ഭക്ഷണം നൽകാനാകുന്നതെന്ന് ജിഗ്നേഷ് പറയുന്നു. ചപ്പാത്തി ഉണ്ടാക്കി വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സ്ത്രീകൾക്കായി ഗോതമ്പ് പൊടി നൽകുന്നുമുണ്ട്. ഉരുളക്കിഴങ്ങ് കറിയും ചപ്പാത്തിയുമൊക്കെ സ്ത്രീകൾ വീടുകളിൽ നിന്ന് ഉണ്ടാക്കി എത്തിക്കുകയാണ്.
ഏപ്രിൽ 14 ന് ശേഷം ലോക്ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് നീട്ടിയേപ്പാൾ സൂറത്ത് മുൻസിപ്പൽ കോർപറേഷൻപോലും ഭക്ഷണം വിതരണം നിർത്തുകയാണ് ഉണ്ടായത്. അധികൃതർ പോലും കയ്യൊഴിഞ്ഞപ്പോഴും ഈ സംരംഭകെൻറ നേതൃത്വത്തിൽ ഭക്ഷണ വിതരണം തുടരുകയായിരുന്നു.
‘ദോസ്തി’ എന്ന പേരിലുള്ള യുവാക്കളുടെ 20 അംഗ കൂട്ടായ്മയാണ് പാചകവും ഭക്ഷണ വിതരണവും നടത്തുന്നത്. എങ്ങനെയാണ് പാചകം ചെയ്യുന്നത് എന്ന് േപാലും അറിയാതെയാണ് തുടങ്ങിയതെന്നും എന്നാൽ, ഇപ്പോൾ ദിവസവും ആയിരങ്ങൾക്ക് ഭക്ഷണം തയാറാക്കാനാകുന്നുണ്ടെന്നും യുവാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന വിക്കി റാത്തോഡ് പറയുന്നു.
ദിവസ വരുമാനം കൊണ്ടാണ് ഭക്ഷണ സാധനങ്ങൾ വാങ്ങിയിരുന്നതെന്ന് റിക്ഷാ ഡ്രൈവർ അനിൽ പറയുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ചു. ജിഗ്നേഷിെൻറ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷണ വിതരണമാണ് ജീവിതം നില നിർത്താൻ തുണയായതെന്ന് അദ്ദേഹം പറയുന്നു. സർക്കാർ ഒന്നും ചെയ്യുന്നില്ല. റേഷൻ കൂപ്പൺ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും റേഷൻ ഇല്ലെന്നും അനിൽ സങ്കടത്തോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.