Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിൽ രഹിതനായ...

തൊഴിൽ രഹിതനായ ഭർത്താവ്​ വഴക്കിടു​ന്നുവെന്ന പരാതി നൽകിയ ഭാര്യക്ക്​ നേരെ യുവാവ്​ വെടിയുതിർത്തു

text_fields
bookmark_border
തൊഴിൽ രഹിതനായ ഭർത്താവ്​ വഴക്കിടു​ന്നുവെന്ന പരാതി നൽകിയ ഭാര്യക്ക്​ നേരെ യുവാവ്​ വെടിയുതിർത്തു
cancel

ന്യൂ​ഡ​ൽ​ഹി: പൊലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​ത്ത​തിന്​ ഭാര്യക്ക്​ നേരെ വെ​ടി​യു​തി​ര്‍​ത്ത ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ൽ. ഡ​ല്‍​ഹി​യി​ലെ മം​ഗ​ള്‍​പു​രി​യി​ലാ​ണ് സം​ഭ​വം. ഭാര്യ മോണിക്കക്ക്​ നേരെ വെടിയുതിർത്ത 27-കാ​ര​നാ​യ മോഹി​ത്തി​നെ​ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ു.

ഇരുവരും ഒ​രു വ​ർ​ഷം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. തൊഴിൽ രഹിതനായ ​ ഭർത്താവ്​ തന്നോട്​ നിരന്തരം വഴക്കിടുന്നുവെന്ന്​ ബുധനാഴ്ച രാവിലെയാണ്​ മോണിക്ക പൊലീസിൽ വിളിച്ച്​ പരാതി നൽകിയത്​. ഉ​ച്ച​യോ​ടെ രാ​ജ് പാ​ര്‍​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി രേഖാമൂലവും പ​രാ​തി​ ന​ൽ​കി. ഈ സമയം, പൊലീസ് മോഹിത്തിനെ വിളിച്ചെങ്കിലും അയാൾ കോനാട്ട് പ്ലേസിലാണുള്ളതെന്നും വൈകുന്നേരമെ എത്തുകയുള്ളുവെന്നും പറഞ്ഞു.

വൈകുന്നേരം നാല് ​മണിയോടെ ഭർത്താവ്​ വീട്ടിലെത്തിയതായി മോണിക്ക പൊലീസിനെ അറിയിച്ചു. തുടർന്ന്​ പൊലീസ് വീട്ടിലെത്തിയപ്പോഴാണ്​ മോഹിത്ത്​ ഭാര്യക്ക്​ നേരെ വെടിയുതിർത്തത്​​. പരാതി പിൻവലിക്കാൻ തയാറാകാത്തത്​ കൊണ്ടാണ്​ മോഹിത് വെടിവെച്ചതെന്ന് മോണിക്ക പറഞ്ഞു. ത​ല​നാ​രി​ഴ​ക്കാണ് താൻ​ ര​ക്ഷ​പ്പെട്ടതെന്നും​ അവർ കൂട്ടിച്ചേർത്തു.

മോഹിതിനെ അയൽവാസികളുടെ സഹായത്തോടെയാണ്​ പൊലീസ് കീഴടക്കിയത്​. മോഹിത്​ തൊഴിൽ രഹിതനാണെന്നും മോണിക്ക എം.കോം പരീക്ഷയുടെ തയാറെടുപ്പിലാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManFiresWife
News Summary - Man Fires At Wife For Filing Complaint Against Him,
Next Story