അഞ്ചു ദിവസം, രണ്ടു വിവാഹം; സോഫ്റ്റ്വെയർ എൻജിനീയറായ വരൻ മുങ്ങി
text_fieldsഖാണ്ഡ്വ: മധ്യപ്രദേശിൽ അഞ്ചു ദിവസത്തിനിടെ രണ്ടു പേരെ വിവാഹം കഴിച്ച് സോഫ്റ്റ്വെയർ എൻജിനീയറായ യുവാവ് മുങ്ങി. ഇന്ദോറിലെ മുസക്കേഡി മേഖലയിലെ 26കാരനാണ് ഡിസംബർ രണ്ടിന് ഖാണ്ഡ്വയിൽനിന്നും ഏഴാം തീയതി ഇന്ദോറിലെ മോവിൽനിന്നും വിവാഹം കഴിച്ച് ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു.
ഖാണ്ഡ്വയിലെ പെൺകുട്ടിയുടെ കുടുംബത്തിെൻറ പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചതായും കോട്വാലി പൊലീസ് ഇൻസ്പെക്ടർ ബി.എൽ. മണ്ഡ്ലോയ് അറിയിച്ചു.
യുവാവിെൻറ മോവിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ബന്ധു അയച്ചുതന്ന ദൃശ്യങ്ങൾ കണ്ടപ്പോഴാണ് വഞ്ചന മനസ്സിലായതെന്നും 10 ലക്ഷത്തോളം രൂപ തങ്ങൾക്ക് വിവാഹച്ചെലവുണ്ടായെന്നും ഖാണ്ഡ്വയിലെ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.