അഭിഭാഷകന്‍റെ ആത്മഹത്യകുറിപ്പ് ചുരുളഴിച്ചത് യോഗ അധ്യാപികയുടെ തിരോധാനം
text_fieldsെചന്നൈ: അഭിഭാഷകന്‍റെ മൃതദേഹത്തിൽനിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിലൂടെ തെളിഞ്ഞത് യോഗ അധ്യാപികയുടെ തിരോധാനകേസ്. അഭിഭാഷകനായ ഹരികൃഷ്ണന്റെ ആത്മഹത്യക്കുറിപ്പാണ് യോഗ അധ്യാപിക ചിത്രാദേവിയുടെ തിരോധാനകേസിന് വഴിത്തിരിവായത്.
ഹരികൃഷ്ണൻ 10വയസുകാരിയായ മകൾക്കൊപ്പം മധുരയിലായിരുന്നു താമസം. ചൊവ്വാഴ്ച ഹരികൃഷ്ണനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യോഗ അധ്യാപികയുടെ തിരോധാനത്തിൻറെ ചുരുളഴിയുന്നത്.
ഏപ്രിൽ 12 മുതൽ യോഗ അധ്യാപികയായ ചിത്രാദേവിയെ കാണാനില്ലായിരുന്നു. ഏപ്രിൽ അഞ്ചിന് ചിത്രാദേവിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. തിരുമംഗലം പൊലീസിലാണ് പിതാവ് കണ്ണയ്യ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണവും നടക്കുന്നുണ്ടായിരുന്നു.
ഹരികൃഷ്ണനും ചിത്രാദേവിയും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് പിതാവ് പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഹരികൃഷ്ണെന മധുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ചിത്രാദേവിയെ കൊലപ്പെടുത്തിയശേഷം ബാത്ത്റൂമിൽ കുഴിച്ചിട്ടതായി ആത്മഹത്യക്കുറിപ്പിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകത്തിൽ കുറ്റബോധം സഹിക്കാതെ ഹരികൃഷ്ണൻ ആത്മഹത്യചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.