Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2024 10:57 AM GMT Updated On
date_range 7 July 2024 10:57 AM GMTപ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വർഷം കഠിന തടവ്
text_fieldsbookmark_border
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി. 2017ൽ നടന്ന സംഭവത്തിലാണ് വിധി. പ്രിതം ഗുപ്ത എന്നയാൾക്കാണ് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2017 നവംബർ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ നൽകിയ കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story