മസാല തയ്യാറാക്കുന്നതിനിടെ യന്ത്രത്തിലേക്ക് വീണ് 19കാരന് ദാരുണാന്ത്യം - വിഡിയോ
text_fieldsമുംബൈ: മുംബൈയിൽ മസാലക്കൂട്ട് അരയ്ക്കുന്ന യന്ത്രത്തിൽ കുടുങ്ങി 19കാരന് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശിയായ സൂരജ് നാരായൺ യാദവ്(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സി.സി.ടി.വി സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ചൈനീസ് ഭേൽ തയ്യാറാക്കാനുള്ള മസാല കൂട്ട് അരയ്കുന്നതിനിടെ സുരക്ഷാ ഉപകരണങ്ങൾ ഒന്നും കൂടാതെ മസാല ഇളക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവാവ് ഒന്നുലേറെ പ്രവിശ്യം കൈ ഉപയോഗിച്ച് മസാല ഇളക്കുന്നത് വിഡിയോയിൽ കാണാം. ഷർട്ട് യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെ യുവാവ് മുഖം കുത്തി യന്ത്രത്തിലേക്ക് വീഴുകയായിരുന്നു. യന്ത്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച ശേഷവും യുവാവിനെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയാണ് യുവാവിനെ യന്ത്രത്തിൽ നിന്ന് പുറത്തെടുത്തത്.
സംഭവത്തിൽ സ്ഥാപനം ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാർക്ക് ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നൽകാത്തതിനും സുരക്ഷാ ക്രമീകരണം ഉറപ്പാക്കാത്തതിനുമാണ് കേസ്. ജീവനക്കാരൻ യന്ത്രം പ്രവർത്തിപ്പിക്കുന്ന സമയത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.