ദുരഭിമാനക്കൊല: യുവതിയുടെ പിതാവും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍
text_fieldsഹൈദരാബാദ്: ഗർഭിണിയായ 21കാരിയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്ന നല്‍ഗോണ്ടയിലെ ദുരഭിമാനക്കൊലയില്‍ നാലുപേർ അറസ്റ്റിൽ. കൊല്ലപ്പെട്ട പ്രണയ്കുമാറിെൻറ (23) ഭാര്യ അമൃതവര്‍ഷിണിയുടെ പിതാവ് മാരുതി റാവു, അമ്മാവന് ശ്രാവണ്‍, ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ എന്നിവരാണ് പിടിയിലായത്. കൊലപാതക ശേഷം ഒളിവിലായിരുന്നു ഇവര്‍.
പിതാവിനെയും അമ്മാവനെയും സംശയിക്കുന്നതായി അമൃത മൊഴി നൽകിയിരുന്നു. സ്കൂൾ കാലംമുതൽ പ്രണയത്തിലായ ദലിത് വിഭാഗക്കാരനായ പ്രണയ്കുമാറിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള വൈരമാണ് കൊലക്ക് കാരണമെന്ന് മാരുതി റാവു പൊലീസിനോട് സമ്മതിച്ചു. ഇവർ അടുപ്പത്തിലാണെന്ന് അറിഞ്ഞതു മുതല്‍ ഇയാള്‍ പലതവണ പ്രണയ്കുമാറിനെ ഭീഷണിപ്പെടുത്തി.
എന്നാല്‍, ഭീഷണികളും എതിര്‍പ്പുകളും മറികടന്നായിരുന്നു എട്ടുമാസം മുമ്പത്തെ വിവാഹം. ഇതിനു പിന്നാലെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ മാരുതി റാവു പദ്ധതി തയാറാക്കിയതെന്ന് പ്രാദേശിക ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 10 ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍. അഞ്ചു ലക്ഷം രൂപ മാരുതി റാവു നേരത്തേ നല്‍കിയിരുന്നു. രണ്ടുമാസത്തെ തയാറെടുപ്പിനു ശേഷമാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ കൊന്നത്.
മൂന്നുമാസം ഗര്‍ഭിണിയാണ് അമൃത. അവരുമായി ആശുപത്രിയിലെത്തി പരിശോധന കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് പ്രണയ്കുമാറിന് വെേട്ടറ്റത്. ദമ്പതികളെ പിന്തുടർന്ന അക്രമി വടിവാളുകൊണ്ടാണ് വെട്ടിയത്. ഇൗ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് മുന്നില്കിടന്നു പിടയുന്നത് കണ്ട അമൃത സഹായംതേടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയ്കുമാറിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. അതേസമയം, ഗർഭച്ഛിദ്രം നടത്തിെല്ലന്ന് അമൃത പ്രതികരിച്ചു. പ്രണയിയുടെ കുഞ്ഞ് എെൻറ ഭാവിവാഗ്ദാനമാണ്. അങ്ങേയറ്റം മാന്യനായ വ്യക്തിയാണ് പ്രണയ്. പ്രേത്യകിച്ചും ഞാൻ ഗർഭിണിയായ ശേഷം. ഇക്കാലത്ത് ജാതീയത ഇത്ര പ്രധാനമാകുന്നത് എങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അമൃത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.