എെൻറ കുഞ്ഞിനെ ഒരു ഡോക്ടർ പോലും തിരിഞ്ഞുനോക്കിയില്ല; കുഞ്ഞിെൻറ മൃതദേഹവുമായി യു.പിയിലെ ആശുപത്രിക്ക് മുന്നിൽ പിതാവിെൻറ വിലാപം
text_fieldsലഖ്നോ: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിെൻറ മൃതദേഹവുമായായിരുന്നു സർക്കാർ ആശുപത്രിക്കുമുന്നിൽ ആ പിതാവിെൻറ വിലാപം. 'രണ്ടു മണിക്കൂറായിട്ടും ഒരു ഡോക്ടർ േപാലും എെൻറ കുട്ടിയെ നോക്കിയില്ല. എന്നോട് ക്ഷമിക്കാനാണ് എല്ലാവരും പറയുന്നത്. അവൾ മരിച്ചുപോയി. ഞാനിനി എന്ത് ക്ഷമിക്കാനാണ്' -നോക്കി നിൽക്കുന്നവരോടായി അദ്ദേഹം ചോദിച്ചു.
ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. കട്ടിലിൽ നിന്ന് താഴെ വീണ കുട്ടിയുമായി ആശുപത്രിയിലെത്തിയതായിരുന്നു കുടുംബം. എന്നാൽ, ഡോക്ടർമാരൊന്നും കുട്ടിയെ നോക്കാൻ തയാറായില്ലെന്നാണ് പിതാവ് പറയുന്നത്. 'എല്ലാവരും കോവിഡിനെ കുറിച്ചുമാത്രമാണ് ഇവിടെ പറയുന്നത്. കോവിഡ് ബാധിക്കുമെന്ന് ഭയന്ന് കുട്ടിയെ പരിശോധിക്കാൻ പോലും ആരും തയാറായില്ല'- അദ്ദേഹം പറഞ്ഞു. നൂറു കിടക്കകളുള്ള കോവിഡ് ആശുപത്രി ഇൗ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് ചീഫ് മെഡിക്കൽ ഒാഫീസർ ബി.െക.എസ് ചൗഹാൻ പറയുന്നത്. ടെറസിൽ നിന്ന് വീണ് പരിക്കേറ്റുവെന്നാണ്പറഞ്ഞത്. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടറും പാരമെഡിക്കൽ ജീവനക്കാരനും കുട്ടിയെ പരിശോധിച്ചതാണെന്നും ചൗഹാൻ പറഞ്ഞു.
ശരിയായ സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കോവിഡ് ഭയന്ന് കുട്ടിയെ പരിശോധിക്കാൻ ഡോക്ടർമാർ തയാറാകാതിരുന്നതാണ് കുഞ്ഞിെൻറ മരണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.