ബി.ജെ.പി ദേശീയ വക്താവിന് പത്രസമ്മേളനത്തിനിടെ ചെരിപ്പേറ്
text_fieldsന്യൂഡൽഹി: ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവുവിന് നേരെ വാർത്തസമ്മേളനത്തിനിടെ പാർട്ടി ആസ്ഥാനത്ത് ചെരിപ്പേറ്. മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഹിന്ദുത്വ ഭീകര ശൃംഖലയിലെ പ്രധാന കണ്ണിയുമായ സാധ്വി പ്രജ്ഞ സിങ്ങിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെ ന്യായീകരിക്കുന്നതിനിടയിലാണ് ചെരിപ്പേറുണ്ടായത്. ചെരിപ്പെറിഞ്ഞ നാഗ്പുർ സ്വദേശ ി ശക്തി ഭാർഗവയെ ബി.ജെ.പി നേതാക്കളും സുരക്ഷ ജീവനക്കാരും ചേർന്ന് പിടികൂടി.
ഭുപേന ്ദർ യാദവിനൊപ്പമായിരുന്നു റാവു വാർത്തസമ്മേളനത്തിനെത്തിയത്. മധ്യപ്രദേശിലെ ഭോപാലിൽ ഭീകരാക്രമണ കേസിലെ പ്രതി പ്രജ്ഞ സിങ്ങിനെ ഭോപാലിൽ സ്ഥാനാർഥിയാക്കിയതിനെ കോൺഗ്രസ് വിമർശിക്കുന്നതിനെ റാവു ചോദ്യം ചെയ്തു. തുടർന്ന് ബി.ജെ.പി നടപടിയെ ന്യായീകരിക്കുന്നതിനടിയിലായിരുന്നു ചെരിപ്പേറ്.
ശക്തി ഭാർഗവ കോൺഗ്രസ് അനുഭാവിയാണെന്നും ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നും ബി.െജ.പി ആരോപിച്ചുവെങ്കിലും കസ്റ്റഡിയിലെടുത്ത ശക്തിയെ ചോദ്യം ചെയ്യലിനുശേഷം ഡൽഹി പൊലീസ് വിട്ടയക്കുകയാണ് ചെയ്തത്. ചെരിപ്പെറിഞ്ഞ ആൾക്കെതിരെ ബി.െജ.പി പരാതി നൽകിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. മാധ്യമശ്രദ്ധ നേടാൻ ചെയ്തതാണിതെന്നും മറ്റൊരു ഉദ്ദേശ്യവുമില്ലെന്നും വാർത്ത ഏജൻസി ‘എ.എൻ.െഎ’യും റിപ്പോർട്ട് ചെയ്തു.
കാരണം അസംതൃപ്തി
ന്യൂഡൽഹി: വാർത്തസമ്മേളനത്തിനിടെ ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവിനെതിരെ ഷൂ എറിഞ്ഞ ഡോ. ശക്തി ഭാർഗവയെ അതിന് പ്രേരിപ്പിച്ചത് മോദി സർക്കാറിനോടുള്ള അസംതൃപ്തിയെന്ന് സൂചന. അനധികൃത സ്വത്ത് സമ്പാദന കേസിൽ ആദായനികുതി വകുപ്പിെൻറ അന്വേഷണം നേരിടുന്നയാളാണ് ഡോ. ശക്തി ഭാർഗവ. ഭാർഗവ എന്നപേരിൽ ആശുപത്രിയും നിരവധി കമ്പനികളും നടത്തുന്ന ഡോക്ടർ 11.5 കോടി രൂപ നൽകി ഭാര്യയുടെയും കുട്ടികളുെടയും ബന്ധുക്കളുടെയും പേരിൽ ബംഗ്ലാവുകൾ വാങ്ങിയെന്നതടക്കമുള്ള വിഷയങ്ങളിലാണ് അന്വേഷണം നേരിടുന്നത്.
#WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r
— ANI (@ANI) April 18, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.