ബി.ജെ.പി ദേശീയ വക്താവിന് നേരെ ചെരുപ്പെറിഞ്ഞയാളെ വിട്ടയച്ചു
text_fieldsന്യൂഡൽഹി : വാർത്തസമ്മേളനത്തിനിടെ ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവുവിന് നേരെ ചെര ുപ്പെറിഞ്ഞയാളെ പൊലീസ് വിട്ടയച്ചു. അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇയാളെ വിട്ടയച്ചത്. കാൺപൂരിൽ നിന്നുള്ള ഡോക്ടർ ശക്തി ഭാർഗവയാണ് നരസിംഹ റാവുവിന് നേരെ കഴിഞ്ഞ ദിവസം ചെരുപ്പെറ ിഞ്ഞത്.
പാർട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു ചെരുപ്പേറ്. സംഭവത്തിൽ ഡൽഹി പൊലീസും ഇൻറലിജൻസ് ബ്യൂറോ യും സംയുക്തമായി ഇയാൾക്കെതിരെ അന്വേഷണം നടത്തിയിരുന്നു. കസ്റ്റഡിയിൽ എടുത്തയുടനെ ഭാർഗവയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനാണ് ഭാർഗവ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ഇയാൾക്കെതിരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. കുറ്റം ചുമത്തേണ്ട സാഹചര്യം നിലവിലില്ലെന്നും പൊലീസ് വ്യക്തമാക്കി. അവിടെ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ വാർത്താ സമ്മേളനത്തിെൻറ സിസിടിവി ദൃശ്യങ്ങൾ പൊലീസും ഇൻറലിജൻസ് ബ്യൂറോയും പരിശോധിച്ചിരുന്നു.
വാർത്താസമ്മേളന വേദിയിലേക്ക് എങ്ങനെ പ്രവേശനം ലഭിച്ചുവെന്നും എന്തിനാണ് ബി.ജെ.പി നേതാക്കൾക്ക് നേരെ ഷൂ വലിച്ചറിഞ്ഞതെന്നുമടക്കമുള്ള ചോദ്യങ്ങളായിരുന്നു ഭാർഗവയോട് ചോദിച്ചത്. ചോദ്യം ചെയ്യലിൽ സംശയിക്കത്തക്കതായി ഒന്നും ലഭിക്കാത്തതിനാലാണ് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.
മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഹിന്ദുത്വ ഭീകര ശൃംഖലയിലെ പ്രധാന കണ്ണിയുമായ സാധ്വി പ്രജ്ഞ സിങ്ങിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെ ന്യായീകരിക്കുന്നതിനിടയിലാണ് ചെരിപ്പേറുണ്ടായത്. ചെരിപ്പെറിഞ്ഞ നാഗ്പുർ സ്വദേശി ശക്തി ഭാർഗവയെ ബി.ജെ.പി നേതാക്കളും സുരക്ഷ ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.