പി.പി.ഇ കിറ്റ് ധരിച്ചെത്തിയയാൾ കവർന്നത് 13 കോടിയുടെ സ്വർണം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ജ്വല്ലറിയിൽ നിന്ന് 25 കിലോയുടെ സ്വർണം കവർന്നയാളെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടപ്പോൾ എല്ലാവരും ഞെട്ടി. പാദം മുതൽ തല വരെ മൂടുന്ന വെള്ള വസ്ത്രം ധരിച്ച ഏതോ 'അമാനുഷിക' ശക്തി ജ്വല്ലറിയിൽ അലഞ്ഞ് നടക്കുന്നതായാണ് കണ്ടവർ ആദ്യം കരുതിയത്. 'അമാനുഷിക' ശക്തി സ്വർണാഭരണങ്ങളെല്ലാം വാരിക്കൂട്ടി ബാഗിൽ നിറക്കുന്നത് കണ്ടേപ്പാഴാണ് കാര്യം മനസിലായത്. കള്ളൻ മേലാകെ മൂടുന്ന പി.പി.ഇ കിറ്റ് ധരിച്ച് മോഷണത്തിനിറങ്ങിയതാണ്. ഇയാെള പിന്നീട് അറസ്റ്റ് ചെയ്തു.
13 കോടിയോളം രൂപ വില വരുന്ന 25 കിലോ സ്വർണമാണ് 'പി.പി.ഇ കള്ളൻ' കവർന്നത്. സമീപത്തെ ഇലക്ട്രോണിക് കടയിലെ ജീവനക്കാരൻ മുഹമ്മദ് ൈഷഖ് നൂറാണ് രാത്രി 9.30 ഒാടെ ജ്വല്ലറിയിൽ മോഷണത്തിനെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആ സമയം അഞ്ച് സുരക്ഷാ ജീവനക്കാർ ജ്വല്ലറിയുടെ പുറത്തുണ്ടായിരുന്നു. സമീപത്തെ കെട്ടിടത്തിലൂടെ ജ്വല്ലറി കെട്ടിടത്തിലേക്ക് കടക്കുകയായിരുന്നു മോഷ്ടാവ്. പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാൾ ജ്വല്ലറിയിൽ നിന്ന് പുറത്തുകടക്കുന്നത്. ഒരു ഒാേട്ടായിലാണ് മോഷ്ടിച്ച സ്വർണം ഇയാൾ കടത്തിയത്.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വ്യാപകമായതാണ് പി.പി.ഇ കിറ്റുകൾ. ആളുകളെ തിരിച്ചറിയാനാകില്ലെന്നതിനാൽ പി.പി.ഇ കിറ്റുകൾ മോഷ്ടാക്കൾ ഉപയോഗിക്കുന്ന സംഭവങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.