Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Marriage
cancel
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ ധനസഹായം...

സർക്കാർ ധനസഹായം ലഭിക്കാൻ സഹോദരിയെ വിവാഹം കഴിച്ച്​ യുവാവ്​; കേസ്​

text_fields
bookmark_border

ഫിറോസാബാദ്​: സർക്കാർ പദ്ധതിയിൽ ധനസഹായം ലഭിക്കാൻ സഹോദരിയെ വിവാഹം കഴിച്ച​ യുവാവിനെതിരെ കേസ്​​. ഉത്തർപ്രദേശിലെ തുണ്ട്​ലയിലാണ്​ സംഭവം.

സാമൂഹിക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി സാമൂഹിക്​ വിവാഹ്​ യോജന പദ്ധതിയുടെ കീഴിൽ നവവധൂവരൻമാർക്ക്​ ധനസഹായം നൽകും. ഇതിലൂടെ ഓരോ ദമ്പതികൾക്കും 35,000 രൂപ വീതം നൽകും. 20,000 രൂപ വധുവിന്‍റെ പേരിൽ ബാങ്ക്​ അക്കൗണ്ടിൽ നിക്ഷേപിക്കും. 10,000 രൂപയുടെ സമ്മാനങ്ങൾ നൽകുകയും ചെയ്യും.

51 ദമ്പതികളുടെ വിവാഹമാണ്​ ​ബ്ലോക്ക്​ ഡെവലപ്​മെന്‍റ്​ ഓഫിസിന്‍റെ നേതൃത്വത്തിൽ നടത്തിയത്​. വിവാഹിതരായവർ സഹോദരിയും സഹോദരനുമാണെന്ന്​ നാട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ്​ തട്ടിപ്പ്​ പുറത്തറിയുന്നത്​. സഹോദരനെതിരെ പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarriageMukhyamantri Samuhik Vivaah Yojana
News Summary - Man in Uttar Pradesh marries own sister to get benefits of government scheme
Next Story