ശിവഭഗവാന് വഴിപാടായി സ്വന്തം തല മരം മുറിക്കുന്ന യന്ത്രമുപയോഗിച്ച് വെട്ടിമാറ്റാൻ ശ്രമം; യുവാവ് ഗുരുതരാവസ്ഥയിൽ
text_fieldsലഖ്നൗ: ശിവഭഗവാന് വഴിപാടായി സ്വന്തം തലവെട്ടിമാറ്റാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ല നിവാസിയായ ദീപക് കുശ്വാഹയാണ് വഴിപാടായി മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് സ്വന്തം തല മുറിച്ച് മാറ്റാൻ ശ്രമിച്ചത്. ദീപക് നിലവിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച നാല് മണിയോടെ യുവാവ് ക്ഷേത്രത്തിലെത്തുകയും പിന്നാലെ യന്ത്രം ഉപയോഗിച്ച് തല മുറിച്ച് മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ദിപകിന്‍റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുതിർന്ന ദീപകിനെ ആശുപത്രിയിലെത്തിച്ചത്.
ദിപക് കൂലിപ്പണിക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. മകൻ കടുത്ത ശിവഭക്തനാണെന്നും നിത്യവും ശിവനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നും പിതാവ് പൽതൂരം കുശ്വാഹ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ശിവഭഗവാന് തന്‍റെ തല വെട്ടിമാറ്റി വഴിപാടായി സമർപ്പിക്കണമെന്ന ആഗ്രഹം ദീപക് പ്രകടിപ്പിച്ചിരുന്നുവെന്നും ഇതേ കുറിച്ച് പുസ്തകത്തിൽ നിരവധി കുറിപ്പുകൾ എഴുതിയിരുന്നുവെന്നും പിതാവ് കൂട്ടിച്ചേർത്തു.
"സ്വയം ബലിനൽകുന്നത് വിഡ്ഢിത്തമാണെന്ന് ഞാൻ എപ്പോഴും അവനോട് പറയുമായിരുന്നു. ഒരു മാസത്തിലേറെയായി ഇത് ചെയ്യാൻ അവൻ ശ്രമങ്ങൾ നടത്തിവരികയായിരുന്നു" - പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.