കേരളത്തിൽ നിന്ന് കൊങ്കണിലെത്തിയയാൾക്ക് കോവിഡ്; കൊങ്കൺ വരെ യാത്ര നേത്രാവതിയിൽ
text_fieldsമുംബൈ: കേരളത്തിൽ നിന്ന് കൊങ്കണിലെത്തിയയാൾക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കൊങ്കൺ മേഖലയിലെ ആദ്യ മലയാളി കോവിഡ് രോഗിയാണിയാൾ. വെള്ളിയാഴ്ച കേരളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിലെ എസ് എട്ട് കോച്ചിലെ യാത്രക്കാരനാണിയാളെന്ന് മഹാരാഷ്ട്രയിലെ മലയാളികളുടെ കൂട്ടായ്മയിലുള്ള കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തകർ അറിയിച്ചു.
ഇൗ യാത്രക്കാരൻ ഉൾപ്പെടെ 12 മലയാളികൾക്കാണ് ഞായറാഴ്ച മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച മലയാളികളുടെ എണ്ണം 88 ആയി. ഇതിൽ മലയാളി നഴ്സുമാരും അവരിൽ ചിലരുടെ കുടുംബാംഗങ്ങളുമുണ്ട്.
വെള്ളിയാഴ്ച നേത്രാവതിയുടെ എസ് എട്ട് കോച്ചിൽ കേരളത്തിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച മുംബൈയിൽ എത്തിയ എല്ലാവരും ബന്ധപ്പെടുകയൊ പരിശോധന നടത്തുകയൊ ചെയ്യണമെന്ന് ഹെൽപ് ഡസ്കുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.