രാജസ്ഥാനിൽ ഗോ രക്ഷകർ മധ്യവയസ്കനെ തല്ലികൊന്നു
text_fieldsജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ മുസ്ലിം മധ്യവയസ്കനെ ഗോ സംരക്ഷകർ തല്ലികൊന്നതായി പരാതി. പെഹ് ലു ഖാൻ(55) ആണ് മർദനമേറ്റ് മരിച്ചത്. പശുക്കളെ കടത്തിയെന്നാരോപിച്ച് ശനിയാഴ്ച പെഹ് ലു ഖാനെ ഗോ സംരക്ഷകർ മർദിച്ച് അവശനാക്കിയിരുന്നു. മർദനത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
പെഹ് ലു ഖാൻ ഉൾപ്പെടെ നാലു പേരാണ് ഗോ രക്ഷകരുടെ മർദനത്തിനിരയായത്. പശുക്കളെ വാങ്ങിയതാണെന്ന് തെളിയിക്കാൻ വ്യക്തമായ രേഖകൾ ഇവരുടെ പക്കലില്ലെന്നും അനധികൃത പശുക്കടത്താണെന്നും ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത്, ബജരംഗ് ദൾ സംഘടനകളുടെ കീഴിലുള്ള ഗോ രക്ഷകർ രംഗത്തെത്തിയത്. ഏപ്രിൽ ഒന്നിന് പശുക്കളെ കൊണ്ടു പോവുകയായിരുന്ന വാഹനം ദേശീയ പാതയിൽ വെച്ച് തടഞ്ഞ ഗോ സംരക്ഷകർ നാലു പേരെയും ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പെഹ് ലു ഖാൻ തിങ്കളാഴ്ച രാത്രി മരണപ്പെട്ടു. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
സംഭവം നടന്നയുടൻ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് മർദനത്തിനിരയായ മറ്റു മൂന്നുപേർ പറഞ്ഞു. പെഹ്ലു ഖാെൻറ മരണത്തിൽ ഗോ സംരക്ഷക സംഘത്തിലെ ആറു പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഘം ചേർന്ന് മർദിച്ചതിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.