കർണാടക കോൺഗ്രസ് എം.എൽ.എ മുനിരത്നയുടെ വീടിന് മുന്നിൽ സ്ഫോടനം; ഒരാൾ മരിച്ചു
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എം.എൽ.എ മുനിരത്നയുടെ വീടിന് മുന്നിലുണ്ടായ സ്ഫോട നത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ 9.15ഒാടെ സെൻട്രൽ ബംഗളൂരുവിലെ വ്യാളികാവലിലാണ് സംഭവം. രാജരാജേശ്വരി നഗർ എം.എൽ.എയായ ഇദ്ദേഹത്തിെൻറ വീടിന് പുറത്തുള്ള കാർ പാർക്കിങ ് ഭാഗത്താണ് സ്ഫോടനമുണ്ടായത്.
പ്രദേശത്തെ അലക്കുകാരനും മുനിരത്നയുടെ വീട്ടിലെ സഹായിയുമായ ദൊബിഘാട്ടിലെ വെങ്കിടേഷ് കുമാർ (45) ആണ് സ്ഫോടനത്തിൽ മരിച്ചത്. സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡും ബംഗളൂരു പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. വ്യാളി കാവലിലെ എം.എൽ.എയുടെ വീടിന് മുന്നിലൂടെ വെങ്കിടേഷ് നടന്നുവരുമ്പോഴാണ് സ്ഫോടനമുണ്ടായതെന്നും ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനമാണ് പൊട്ടിത്തെറിച്ചതെന്നുമാണ് നിഗമനമെന്നും സിറ്റി പൊലീസ് കമീഷണർ ടി. സുനിൽകുമാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിെൻറ ആഘാതത്തിൽ റോഡിൽ വിള്ളലുണ്ടായി. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് താനും വെങ്കിടേഷിെൻറ കുടുംബമെന്നും അദ്ദേഹത്തിനുണ്ടായ ദുരന്തം താങ്ങാനാകുന്നതല്ലെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും മുനിരത്ന എം.എൽ.എ പറഞ്ഞു. മരിച്ച വ്യക്തിയെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും സ്ഫോടനമുണ്ടായശേഷം താനാണ് പൊലീസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെങ്കിേടഷിെൻറ മകൾ എം.എൽ.എയുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. വെങ്കിടേഷ് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ഉഗ്ര സ്ഫോടനമുണ്ടാകുന്നത്.
സ്േഫാടനത്തിൽ വെങ്കിടേഷിെൻറ ശരീരം ചിന്നിച്ചിതറി. സമീപത്തെ വീടുകളുടെ ജനലുകളും തകർന്നു. വെങ്കിടേഷിെൻറ മൃതദേഹം കിടന്ന സ്ഥലത്തുനിന്നും നീലനിറത്തിലുള്ള പ്ലാസ്റ്റിക് പാക്കറ്റും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രാജരാജേശ്വരി നഗർ മണ്ഡലത്തിലെ ഫ്ലാറ്റിൽനിന്നും തിരിച്ചറിയൽ കാർഡുകളും കൗണ്ടർ ഫോയിലുകളും പിടിച്ചെടുത്ത സംഭവത്തിൽ മുനിരത്നക്കെതിരെ കേസെടുത്തിരുന്നു. കന്നട സിനിമ നിർമാതാവുകൂടിയായ മുനിരത്ന നിർമിച്ച ബിഗ്ബജറ്റ് ചിത്രം കുരുക്ഷേത്ര അണിയറയിൽ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.