ബലാത്സംഗം ചെറുത്ത നാലുവയസുകാരിയെ അയൽക്കാരൻ കഴുത്തറുത്ത് കൊന്നു; മനോവിഷമത്തിൽ പിതാവ് ആത്മഹത്യ ചെയ്തു
text_fieldsന്യൂഡൽഹി: ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസുകാരിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ 30കാരൻ അറസ്റ്റിൽ. കേന്ദ്രഭരണ പ്രദേശമായ ദാദ്രയിലെ നാഗർ ഹവേലിയിലാണ് സംഭവം.
മകളുടെ കൊലപാതകത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യചെയ്തു. കൊലപാതകത്തിന് ശേഷം നാലുവയസുകാരിയെ ചാക്കിലാക്കി ടോയ്ലറ്റിന് സമീപത്തെ ഇടുങ്ങിയ സ്ഥലത്തേക്ക് വലിച്ചെറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ഫ്ലാറ്റിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതിയായ സന്തോഷ് രജത് സ്വന്തം അപാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പെൺകുട്ടി ഉറക്കെ കരഞ്ഞതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കിലാക്കി ടോയ്ലറ്റിന് സമീപത്തെ ഇടുങ്ങിയ സ്ഥലത്തേക്ക് ജനലിലൂടെ എറിയുകയായിരുന്നു.
ഏറെനേരം തിരഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസെത്തി പെൺകുട്ടിയുടെ ഫ്ലാറ്റിന് സമീപത്തെ 40ഓളം ഫ്ലാറ്റുകളിലും പരിശോധന നടത്തി. സന്തോഷ് രജതിന്‍റെ അപാർട്ട്മെന്റിൽ നടത്തിയ പരിശാധനക്കിടെ ടോയ്ലറ്റിൽ രക്തക്കറകൾ കാണുകയായിരുന്നു. പിന്നീട് മൃതദേഹവും കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്തതോടെ രജത് കുറ്റം സമ്മതിച്ചു.
പെൺകുട്ടിയുടെ മൃതദേഹം കണ്ട് മാനസിക വിഷമത്തിലായിരുന്ന പിതാവ് അണുനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.
കഴിഞ്ഞ നാലുവർഷമായി ഝാർഖണ്ഡിലെ ധാൻബാദ് സ്വദേശിയായ സന്തോഷ് ദാദ്ര ഹവേലിയിലാണ് താമസം. വിവിധ ഫാക്ടറിൽ േജാലിചെയ്തു വരികയായിരുന്നു അയാൾ. സന്തോഷ് രജതിനെതിരെ പോക്സോ വകുപ്പുകളും കൊലപാതകകുറ്റവും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.